ഹൃദയസ്പര്‍ശം ബഹ്‌റൈനില്‍ കാര്‍ഡിയാക് സെമിനാര്‍ സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈന്‍ കാര്‍ഡിയാക് കെയര്‍ ഗ്രൂപ്പ്, ബഹ്‌റൈന്‍ മാതാ അമൃതാനന്ദമയി സേവാസമിതിയുമായി (മാസ്) സഹകരിച്ച് ഹൃദയസ്പര്‍ശം കാര്‍ഡിയാക് സെമിനാര്‍ സംഘടിപ്പിച്ചു. മനാമ ശ്രീകൃഷ്ണാ ടെംപിള്‍ ഹാളില്‍ നടന്ന പരിപാടിയില്‍ അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റലിലെ ചീഫ് ഫിസിഷ്യന്‍ ഡോ. ബാബു രാമചന്ദ്രന്‍, കാര്‍ഡിയോളജിസ്റ്റ് ഡോ. സോണി ജേക്കബ് എന്നിവര്‍ പ്രഭാഷണം നടത്തി.
ഐ.സി.ആര്‍.എഫ് മുന്‍ ചെയര്‍മാന്‍ ഭഗവാന്‍ അസര്‍പോട്ട, മൈഗ്രന്റ് വര്‍ക്കേഴ്‌സ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ചെയര്‍പേഴ്‌സണ്‍ മരീറ്റ ഡയസ്, സാമൂഹിക പ്രവര്‍ത്തകന്‍ ചന്ദ്രന്‍ തിക്കോടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ബിജു മലയില്‍, ജ്യോതിഷ് പണിക്കര്‍, രാജീവന്‍, മാതാ അമൃതാനന്ദമായി എക്‌സിക്യൂട്ടീവ് അംഗങ്ങളായ നകുലന്‍, സതീഷ്, പ്രദീപ്, ഷാബു, കൃഷ്ണകുമാര്‍, എന്‍. കെ. ചന്ദ്രന്‍, കെ.സി.കെ. രമേശ്, വനിതാ വിഭാഗം അംഗങ്ങളായ ലളിതാ ധര്‍മ്മരാജ്, സീമാ ഷാബു, ലേഖാ കൃഷ്ണകുമാര്‍, സിമി സുധീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങ് എഫ്.എം. ഫൈസല്‍ നിയന്ത്രിച്ചു. സുധീര്‍ തിരുനിലത്തു സ്വാഗതം പറഞ്ഞു. ജഗത് കൃഷ്ണകുമാര്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."