HOME
DETAILS
MAL
തട്ടിക്കൊണ്ടുപോയി മതം മാറ്റാന്‍ ശ്രമിച്ചെന്ന കേസില്‍ സര്‍ക്കാര്‍ നിലപാട് തേടി
backup
March 19 2018 | 22:03 PM
കൊച്ചി: ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറാന്‍ ഭീഷണിപ്പെടുത്തിയെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. കേസിലെ ഏഴാം പ്രതി മലപ്പുറം മക്കരപ്പറമ്പ് സ്വദേശി കെ. മുഹമ്മദ് അലിയുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. പാലക്കാട് സ്വദേശിനിയായ പെണ്‍കുട്ടിയെ 2016 ജൂണ്‍ 13 ന് തട്ടിക്കൊണ്ടുപോയി മതം മാറ്റാന്‍ ശ്രമിച്ചെന്നാരോപിച്ച് ചെര്‍പ്പുളശേരി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. പെണ്‍കുട്ടിയെ മതം മാറി വിവാഹം കഴിക്കാനും മത പരിവര്‍ത്തനം നടത്താന്‍ തയാറാണെന്ന് എഴുതി ഒപ്പിട്ടു നല്‍കാനും നിര്‍ബന്ധിച്ചെന്നാണ് കേസ്. എന്നാല്‍ ഹേബിയസ് ഹരജിയില്‍ താന്‍ സ്വമേധയാ മതം മാറാന്‍ തീരുമാനിച്ചതാണെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇതു കണക്കിലെടുക്കാതെയാണ് കേസെടുത്തതെന്നും ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."