കാടുവിട്ടു മലമുഴക്കി വേഴാമ്പലുകളും ജനവാസ മേഖലയിലേക്ക്
വടക്കാഞ്ചേരി: സഹ്യപര്‍വ്വതങ്ങളിലും വന്‍ വനങ്ങളിലും മാത്രം കണ്ടു വരുന്ന മലമുഴക്കി വേഴാമ്പലുകള്‍ ജനവാസ മേഖലയിലും നിത്യസാന്നിധ്യമാകുന്നു.
വേനല്‍ ചൂടു കടുത്തതോടെയാണു ഇവ വനപ്രദേശങ്ങള്‍ വിട്ടു കൂട്ടത്തോടെ ഗ്രാമങ്ങളിലെത്തുന്നത്.
മുള്ളൂര്‍ക്കര മേഖലയില്‍ ഇത്തരം വേഴാമ്പലുകളുടെ സാന്നിധ്യം വ്യാപകമാണ്. കൂട്ടത്തോടെ സഞ്ചരിയ്ക്കുന്ന ഇവ മണ്ഡലം കുന്ന് മേഖലയില്‍ കൂടു കൂട്ടിയതായിട്ടാണു കണ്ടെത്തിയിട്ടുള്ളത്. കാട്ടുപഴങ്ങളും ചെറുജീവികളടക്കമുള്ള ഭക്ഷണം തേടിയാണു കാടുവിട്ടിറങ്ങിയ ഇവ മേഖല താവളമാക്കിയിരിക്കുന്നത്.
ജീവിതകാലം മുഴുവന്‍ ഒരു ഇണയെ മാത്രം ആശ്രയിക്കുന്നത് ഇവയുടെ സവിശേഷതയാണ്. വന്‍ ഉയരത്തിലുള്ള മരപൊത്തുകളില്‍ മുട്ടയ്ക്കു അടയിരിക്കുന്ന പെണ്‍ വേഴാമ്പലുകള്‍ക്കു തീറ്റ തേടി നാടു ചുറ്റുന്നതും കുഞ്ഞുങ്ങള്‍ക്കും ഇണയും തീറ്റ നല്‍കുന്നതടക്കമുള്ള അപൂര്‍വ്വ കാഴ്ചയുമൊക്കെ മുള്ളൂര്‍ക്കരക്കാര്‍ക്കു സമ്മാനിയ്ക്കുകയാണു വേഴാമ്പലുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."