ശോഭനാ ജോര്‍ജ് ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് പ്രചാരണ വേദിയില്‍
ചെങ്ങന്നൂര്‍: മുന്‍ എം.എല്‍.എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ശോഭനാ ജോര്‍ജ് ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടു. കോണ്‍ഗ്രസിനുള്ളിലെ അവഗണനയും ചവിട്ടിതേപ്പുമാണ് താന്‍ എല്‍.ഡി.എഫിലെത്താന്‍ കാരണമെന്ന് അവര്‍ പറഞ്ഞു. 2003ല്‍ കെ. കരുണാകരന്‍ നിര്‍ദേശിച്ച ഇടതുപക്ഷത്ത് തുടരാനാണ് ആഗ്രഹം. ഇവിടെ ആരുമെന്നെ അപമാനിക്കുകയോ അവഗണിക്കുകയോ ചെയ്യില്ലെന്നും ശോഭന പറഞ്ഞു. ചെങ്ങന്നൂരിന്റെ വികസനത്തിന് വേണ്ടിയാണ് ഇവിടേക്ക് വന്നതെന്ന് പറഞ്ഞ ശോഭന എല്ലാവര്‍ക്കും ലാല്‍ സലാം പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റിയിലെ രക്ഷാധികാരിയാണ് ശോഭന. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.സി വിഷ്ണുനാഥിനെതിരേ വിമതയായി മത്സരിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ സജി ചെറിയാന്‍ കോടിയേരി ബാലകൃഷ്ണനൊപ്പം ഇവരുടെ വീട്ടിലെത്തി ശോഭനാ ജോര്‍ജുമായി കൂടിക്കാഴ്ച നടത്തുകയും ഇടതുപക്ഷത്തേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് ശോഭനയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."