രാഷ്ട്രീയവല്‍ക്കരണം വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധിയുണ്ടാക്കി: കെ.എസ്.ടി.യു
കോഴിക്കോട്: വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാരിന്റെ രാഷ്ട്രീയവല്‍ക്കരണം ഈ രംഗത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയതെന്ന് കെ.എസ്.ടി.യു പ്രസിഡന്റ് സി.പി. ചെറിയ മുഹമ്മദ് അഭിപ്രായപ്പെട്ടു. കോഴിക്കോട് സി.എച്ച് ഓഡിറ്റോറിയത്തില്‍ കെ.എസ്.ടി.യു സംസ്ഥാന കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമനാംഗീകാരം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഏജന്‍സികളില്‍ തങ്ങളുടെ പാര്‍ട്ടിക്കാരെയും ആളുകളെയും തിരുകിക്കയറ്റി രാഷ്ട്രീയവല്‍ക്കരിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. എ.കെ.സൈനുദ്ദീന്‍ അധ്യക്ഷനായി.
സംസ്ഥാന ഭാരവാഹികളായ ഹമീദ് കൊമ്പത്ത്, വി.കെ. മൂസ, അബ്ദുല്ല വാവൂര്, എ.സി. അത്താഉല്ല, യൂസഫ് ചേലപ്പിള്ളി, ബഷീര്‍ ചെറിയാണ്ടി, പി.കെ.എം ഷഹീദ്, പി.കെ അസീസ്, എം. അഹമ്മദ്, പി.പി. മുഹമ്മദ്, പി.ടി.എം ഷറഫുന്നീസ, എം.എം. ജുജുമോന്, കരീം പടുകുണ്ടില്‍, എസ്. സിറാജ്, പി.വി.ഹുസൈന്, ഒ.കെ. കുഞ്ഞബ്ദുല്ല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."