വഖ്ഫ് നിയമനം പി.എസ്.സിക്ക് വിട്ടതിനെ ന്യായീകരിച്ച് കെ.ടി ജലീല്‍
തിരുവനന്തപുരം: വഖ്ഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്കു വിട്ടതിനെ നിയമസഭയില്‍ ന്യായീകരിച്ച് മന്ത്രി കെ.ടി ജലീല്‍. ന്യൂനപക്ഷവകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചക്കുള്ള മറുപടിയിലായിരുന്നു മന്ത്രിയുടെ ന്യായീകരണം. പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനാണ് വഖ്ഫ് ബോര്‍ഡില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ വഖ്ഫ് ആക്ട് ഭേദഗതി സംസ്ഥാന സര്‍ക്കാരിന് സാധ്യമല്ലെന്ന് മുസ്‌ലിം ലീഗിലെ എം. ഉമ്മര്‍ ചൂണ്ടിക്കാട്ടി. തെറ്റായ തീരുമാനം സര്‍ക്കാര്‍ പുനപ്പരിശോധിക്കണമെന്നും ഉമ്മര്‍ പറഞ്ഞു. എന്നാല്‍ വഖ്ഫ് നിയമനങ്ങള്‍ക്കുള്ള അധികാരം സര്‍ക്കാരിനുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതുവരെ വഖ്ഫ് ബോര്‍ഡിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയായിരുന്നു നിയമനങ്ങള്‍. ഈ നിയമനങ്ങള്‍ പി.എസ്്.സിക്ക് വിട്ടതുവഴി കഴിവും കാര്യക്ഷമതയുമുള്ള മുസ്്‌ലിം യുവതീയുവാക്കളെ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാവുമെന്നു അദ്ദേഹം പറഞ്ഞു.
മതാധ്യപകര്‍ക്കും മതപ്രഭാഷകര്‍ക്കും ക്ലാസുകള്‍ നല്‍കാന്‍ ഉതകുന്ന തരത്തിലുള്ള മൈനോറിറ്റി ഡെവലപ്‌മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. വഖ്ഫ് സ്വത്ത് സംബന്ധിച്ച് മുസ്്‌ലിം അവാന്തര വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് വഖ്ഫ് ബോര്‍ഡ് മുന്‍കൈയെടുത്ത് അദാലത്ത് നടത്തും. ഇതിന്റെ ആദ്യഘട്ടം ഏപ്രില്‍ ഒന്‍പതിന് നടക്കും. മദ്രസാധ്യാപക ക്ഷേമനിധിയില്‍ ഇതുവരെ 16106 പേരാണ് അംഗങ്ങളായത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 2000ത്തിലധികം പേര്‍ പുതുതായി അംഗങ്ങളായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 17 മൈനോറിറ്റി കോച്ചിങ് സെന്ററിലൂടെ കഴിഞ്ഞവര്‍ഷം മാത്രം 20 ശതമാനം ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി ഉറപ്പാക്കാനായി.
ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട നഴ്‌സിങ്, പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്കും സര്‍ക്കാര്‍, എയ്ഡഡ് പോളിടെക്‌നിക്കുകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌റ്റൈപന്റ് നല്‍കും. നഴ്‌സിങ്, പാരമെഡിക്കല്‍ കോഴസ് ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് 10,000 രൂപയും പോളിടെക്‌നിക്ക് കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് 6,000 രൂപയുമാണ് സ്‌റ്റൈപന്റായി നല്‍കുക. ഇമ്പിച്ചിബാവ ഹൗസ് റിന്നവേഷന്‍ പ്രോജക്ടിലൂടെ അര്‍ഹരായ 1000 ഗുണഭോക്താക്കള്‍ക്ക് അരലക്ഷം രൂപവീതം ഭവനപുനരുദ്ധാരണത്തിന് നല്‍കും. ഇതിനായുള്ള ഗുണഭോക്തൃ പട്ടിക തയാറായതായും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."