രജിസ്‌ട്രേഷന്‍ വകുപ്പില്‍ രണ്ടു വര്‍ഷത്തിനിടെ പിടിവീണത് 63 ഉദ്യോഗസ്ഥര്‍ക്ക്
തിരുവനന്തപുരം: കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ രജിസ്‌ട്രേഷന്‍ വകുപ്പില്‍ വിവിധ കേസുകളില്‍ കുടുങ്ങിയത് 63 ഉദ്യോഗസ്ഥര്‍. അധികാര ദുര്‍വിനിയോഗം, ആധാര രജിസ്‌ട്രേഷന് കൈക്കൂലി, ഫഌറ്റ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ്, ആധാരത്തില്‍ കൃത്രിമം കാട്ടി തട്ടിപ്പ്, ഓഫിസ് രേഖകള്‍ തിരുത്തല്‍, കൈക്കൂലി വാങ്ങി ക്രമം തെറ്റിച്ച് ബാധ്യത സര്‍ട്ടിഫിക്കറ്റ് നല്‍കല്‍, സ്ത്രീകളോട് അപമര്യാദയായി പെരുമാറല്‍, കൈക്കൂലിയ്ക്ക് വേണ്ടി രജിസ്‌ട്രേഷന്‍ വൈകിപ്പിക്കല്‍ തുടങ്ങിയ നിരവധി പരാതികളിലാണ് 63 ഉദ്യോഗസ്ഥര്‍ കുടുങ്ങിയത്.
വ്യാജ രേഖകള്‍ ഉപയോഗിച്ച് ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ സഹായിച്ചു, പട്ടികജാതി വിഭാഗത്തില്‍ പെട്ട ആളുകളുടെ ആധാരം രജിസ്റ്റര്‍ ചെയ്തു നല്‍കാതെ ബുദ്ധമുട്ടിച്ചത്, ആധാരം എഴുത്തുകാരുമായി ചേര്‍ന്ന് സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടം വരുത്തി വച്ചത്, അവകാശമില്ലാത്ത വസ്തുക്കള്‍ ചേര്‍ത്ത് ആധാരം രജിസ്റ്റര്‍ ചെയ്തു നല്‍കല്‍, അകാരണമായി ഓഫിസില്‍ ഹാജരാകാതിരിക്കുക തുടങ്ങിയവയാണ് മറ്റു പരാതികള്‍.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കുടുതല്‍ ഉദ്യോഗസ്ഥര്‍ പിടിയിലായത്- 18 പേര്‍. രണ്ടാമത് മലപ്പുറം ജില്ലയിലാണ്- പത്തു പേര്‍. കൊല്ലത്ത് ഒരാളും, പത്തനംതിട്ടയില്‍ നാലുപേരും, ഇടുക്കിയില്‍ ഒരാളും ആലപ്പുഴയിലും കോട്ടയത്തും എറണാകുളത്തും രണ്ടു പേര്‍ വീതവും തൃശൂരില്‍ അഞ്ചു പേരും പാലക്കാട് ഒന്‍പതു പേരും, കണ്ണൂര് ആറുപേരും, കാസര്‍കോട് ഒരാളുമാണ് പിടിയിലായത്. ഇവര്‍ക്കെതിരായ കേസുകള്‍ രജിസ്‌ട്രേഷന്‍ ഡി.ഐ.ജി മുതല്‍ ജില്ലാ രജിസ്ട്രാര്‍ വരെയുള്ളവരാണ് അന്വേഷിക്കുന്നത്.
തിരുവല്ലം സബ് രജിസ്ട്രാര്‍ ഓഫിസില്‍ 53,32,445 രൂപ ട്രഷറിയില്‍ അടയ്ക്കാതെ വ്യാജ ചെല്ലാന്‍ രസീത് ഹാജരാക്കി നികുതി വെട്ടിപ്പ് നടത്തിയ അഞ്ചു ഉദ്യോഗസ്ഥര്‍ ഒരുമിച്ചാണ് പിടിയിലായത്. സബ് രജിസ്ട്രാര്‍മാരായ ലതാകുകുമാരി, ബാലകൃഷ്ണന്‍, ഹെഡ് ക്ലാര്‍ക്ക് മജ്ഞു എസ്.നായര്‍, ഓഫിസ് അസിസ്റ്റന്റുമാരായ അനില്‍കുമാര്‍, മല്ലിക, ബിനു എന്നിവരാണ് കുരുങ്ങിയത്.
കാട്ടൂര്‍ സബ് രജിസ്ട്രാര്‍ ജുജുവിനോട് അപമര്യാദയായി പെരുമാറിയതിന് രജിസ്‌ട്രേഷന്‍ ഡി.ഐ.ജി പി.ചന്ദ്രന്‍ രണ്ടു വര്‍ഷമായി അന്വേഷണം നേരിടുന്നു. കണ്ണൂര്‍ സബ് രജിസ്ട്രാര്‍ വിനോദ് കുമാറിനെ 2016 ഫെബ്രുവരി 16ന് വിജിലന്‍സ് അറസ്റ്റ് ചെയ്യുകയും സസ്‌പെന്‍ഷനിലാകുകയും ചെയ്തു. ഇദ്ദേഹം സര്‍വിസില്‍ തിരിച്ചെത്തിയെങ്കിലും ഇപ്പോഴും അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.
അതേസമയം, കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ക്കെതിരേ പരാതികള്‍ അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ അന്വേഷണം അവസാനിച്ചില്ല. പല കേസുകളും വിജിലന്‍സ് അന്വേഷണം വേണ്ടി വരും എന്നിരിക്കെയാണ് ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ മേലുദ്യോഗസ്ഥരുടെ ഒളിച്ചുകളി. പരാതി ലഭിച്ച 80 ശതമാനം കേസുകളിലും ഇതുവരെ പ്രാഥമിക നടപടി പോലും ആരംഭിച്ചില്ലെന്നാണ് സൂചന.
കേസില്‍ കുടുങ്ങിയവര്‍
തിരുവനന്തപുരം: രജിസ്‌ട്രേഷന്‍ ആസ്ഥാനത്തെ എസ്റ്റാബഌഷ്‌മെന്റ് സൂപ്രണ്ട് ബിജു രാമചന്ദ്രന്‍, തിരുവനന്തപുരം ജോയിന്റ് സബ് രജിസ്ട്രാര്‍ ഇന്ദുകുമാര വര്‍മ്മ, ആര്‍ബിട്ടേറ്റര്‍ ഹരികുമാര്‍, കഴക്കൂട്ടം സബ് രജിസ്ട്രാര്‍ സനില്‍, തിരുവനന്തപുരം ജില്ലാ രജിസ്ട്രാര്‍ ഓഫിസിലെ ജൂനിയര്‍ സൂപ്രണ്ട് അനില്‍കുമാര്‍, നെടുമങ്ങാട് സബ് രജിസ്ട്രാര്‍ കാര്‍ത്തികേയന്‍, ചാല ജൂനിയര്‍ സൂപ്രണ്ട് ജോണി, എല്‍.ഡി ക്ലാര്‍ക്ക് അജയകുമാര്‍, തിരുവനന്തപുരം സബ്കലക്ടര്‍ അജിത്ത്, നാവായിക്കുളം സബ് രജിസ്റ്റാര്‍ രാജേന്ദ്രന്‍, ചവറ ജൂനിയര്‍ സൂപ്രണ്ട് സായിഷ്‌കുമാര്‍, പത്തനംതിട്ട ജില്ലാ രജിസ്ട്രാര്‍ സീതാക്ഷ്മി, ഹെഡ് ക്ലാര്‍ക്ക് മറീന ബീഗം, കോഴിക്കോട് സബ് രജിസ്ട്രാര്‍ ഓഫിസ് സീനിയര്‍ ക്ലാര്‍ക്ക് അനീഷ്, ഭരണിക്കാവ് സബ് രജിസ്ട്രാര്‍ സൂസന്ന, പൂഞ്ഞാര്‍ സബ് രജിസ്ട്രാര്‍ അബ്ദുല്‍ സമദ്, മീനച്ചല്‍ സബ് രജിസ്ട്രാര്‍ ഓഫിസിലെ അറ്റന്‍ഡന്റ് നൈഷ് മാത്യു, അങ്കമാലി സബ് രജിസ്ട്രാര്‍ ഷഹാന, ഓഫിസിലെ മറ്റു ജീവനക്കാര്‍, പെരുമ്പാവൂര്‍ ഹെഡ് ക്ലാര്‍ക്ക് ടി.ജി ശിവന്‍, ചാവക്കാട് ഹെഡ് ക്ലാര്‍ക്ക് ചാള്‍സ് ഡിക്കന്‍സ് ഡിക്കോസ, പഴയന്നൂര്‍ സബ് രജിസ്റ്റാര്‍ സുനില്‍കുമാര്‍, ഒലവക്കോട് സബ് രജിസ്റ്റാര്‍ റ്റി.പി അജയന്‍, പാലക്കാട് സബ് രജിസ്ട്രാര്‍ ഓഫിസിലെ നവിന്‍ നാരായണന്‍, വിജയൂരിലെ ഹെഡ് ക്ലാര്‍ക്ക് കൃഷ്ണകുമാര്‍, പറളി സബ് രജിസ്ട്രാര്‍ ഉമ, എടപ്പാള്‍ സബ് രജിസ്ട്രാര്‍ സുഗതനും ഓഫീസിലെ മറ്റു ജീവനക്കാരും, കോട്ടയ്ക്കല്‍ സബ് രജിസ്ട്രാര്‍ ഓഫിസിലെ എം.നൗഷാദ്, എടക്കര സബ് രജിസ്ട്രാര്‍ഖമറുദ്ദീന്‍, താനൂര്‍ സബ് രജിസ്ട്രാര്‍ സി.മുഹമ്മദ്, കോട്ടയ്ക്കല്‍ സബ് രജിസ്ട്രാര്‍ ജോര്‍ജ്ജ് വര്‍ഗീസ്, എടക്കര സീനിയര്‍ ക്ലാര്‍ക്കുമാരായ ഉണ്ണികൃഷ്ണന്‍, ജയശ്രീ, പെരിന്തല്‍ മണ്ണ സീനിയര്‍ ക്ലാര്‍ക്ക് അരുണ്‍ ലാല്‍, മൂര്‍ക്കനാട് ഹെഡ് ക്ലാര്‍ക്ക് സുബ്രമഹ്ണ്യന്‍, എടക്കര സബ് രജിസ്ട്രാര്‍ ചെറിയാന്‍ മാത്യു, കണ്ണൂര്‍ സബ് രജിസ്ട്രാര്‍ അനില്‍കുമാര്‍, തലശ്ശേരി സബ് രജിസ്ട്രാര്‍ ബീന, പയ്യന്നൂര്‍ ഹെഡ് ക്ലാര്‍ക്ക് രാജലക്ഷ്മി, കല്ലിക്കണ്ടി സബ് രജിസ്ട്രാര്‍ ദിനേശന്‍, വടകര സബ് രജിസ്ട്രാര്‍ പ്രേംകുമാര്‍, പത്തനംതിട്ട സബ് രജിസ്ട്രാര്‍മാരായ ഗീതാദേവി,ഉഷ.റ്റി.സി എന്നിവര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."