HOME
DETAILS

അവിശ്വാസപ്രമേയ ചര്‍ച്ചയെ ഭയക്കുന്ന കേന്ദ്രസര്‍ക്കാര്‍

  
backup
March 20 2018 | 21:03 PM

central-govt-spm-edtiorial

പാര്‍ലമെന്റിനകത്തും പുറത്തും ഒരു പൊതുതെരഞ്ഞെടുപ്പിന്റെ അന്തരീക്ഷം രൂപപ്പെട്ടുവരുന്ന പ്രതീതിയാണ് ഇപ്പോഴുള്ളത്. യു.പിയിലെ ഉപതെരഞ്ഞെടുപ്പും കോണ്‍ഗ്രസിന്റെ 84ാമത് പ്ലീനറി സമ്മേളനവുമാണ് ഇതിന് അടിസ്ഥാനമായി ഭവിച്ചത്. യു.പി ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബി.ജെ.പിയുടെ അടിത്തറ ഇളകിക്കഴിഞ്ഞു. ഇതേത്തുടര്‍ന്ന് എന്‍.ഡി.എയിലെ ഘടകകക്ഷികളെല്ലാം കൊഴിഞ്ഞുകൊണ്ടിരിക്കുകയാണ്. ഏറ്റവുമവസാനം രാംവിലാസ് പാസ്വാന്‍ വരെ യാത്രാമൊഴി ചൊല്ലാനുള്ള തിരക്കിലാണ്. ബിഹാറിലെ ഉപതെരഞ്ഞെടുപ്പ് രാംവിലാസ് പാസ്വാന്റെ നിലയും വഷളാക്കിയതാണ് ഇതിന് കാരണം.
ഇത്തരമൊരു പശ്ചാതലത്തിലാണ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നല്‍കിയ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നു ബി.ജെ.പി സര്‍ക്കാര്‍ ഓടിയൊളിച്ചുകൊണ്ടിരിക്കുന്നത്. എന്‍.ഡി.എയില്‍ നിന്നു പിരിഞ്ഞുപോന്ന ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയും അവിശ്വാസ പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് ദിവസമായി ബാലിശമായ കാരണങ്ങള്‍ പറഞ്ഞ സ്പീക്കര്‍ പ്രമേയം ചര്‍ച്ചക്ക് എടുക്കുന്നത് തടഞ്ഞിരിക്കുകയാണ്.
ബി.ജെ.പിയുടെ ആജ്ഞാനുവര്‍ത്തികളായ അണ്ണാ ഡി.എം.കെയും തെലങ്കാന രാഷ്ട്രീയ സമിതിയും നടുത്തളത്തില്‍ ഇറങ്ങി ബഹളം വയ്ക്കുന്നതിനാല്‍ തനിക്ക് അംഗങ്ങളെ കാണാന്‍ കഴിയുന്നില്ലെന്നും സഭാ നടപടികള്‍ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നുമാണ് പ്രമേയം ചര്‍ച്ചക്ക് വയ്ക്കാതെ സ്പീക്കര്‍ നീട്ടിക്കൊണ്ട് പോകുന്നതിനുള്ള കാരണമായി പറയുന്നത്. 315 അംഗങ്ങളുള്ള എന്‍.ഡി.എക്ക് അവിശ്വാസ പ്രമേയം സഭയില്‍ പരാജയപ്പെടുമെന്ന് ഉറപ്പാണ്. എന്നിട്ടും എന്തു കൊണ്ടാണ് ബി.ജെ.പി സര്‍ക്കാര്‍ പ്രമേയാവതരണത്തെ ഭയക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തെ ഭരണത്തിനിടയില്‍ ഒരിക്കല്‍പോലും അവിശ്വാസ പ്രമേയത്തെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത സര്‍ക്കാര്‍ എന്ന മേനി നടിക്കല്‍ ഇല്ലാതാകുമെന്ന ചിന്ത മാത്രമല്ല സര്‍ക്കാരിനെ പ്രമേയാവതരണത്തെ തടസ്സപ്പെടുത്താന്‍ പ്രേരിപ്പിക്കുന്നത്.
ബി.ജെ.പി സ്‌പോണ്‍സേഡ് പ്രതിഷേധങ്ങളാണ് അണ്ണാ ഡി.എം.കെയും തെലങ്കാന രാഷ്ട്രീയ സമിതിയും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അണ്ണാ ഡി.എം.കെ പ്രതിഷേധത്തിന് കാരണമായി പറയുന്ന കാവേരി നദീജല തര്‍ക്കത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അതുപോലെ അമ്പത് ശതമാനത്തിന് മുകളില്‍ സംവരണം പാടില്ലെന്ന സുപ്രിംകോടതി വിധിയുണ്ടായിട്ടും അതിന്റെ പേരില്‍ സഭയില്‍ ബഹളംവയ്ക്കുന്ന തെലങ്കാന രാഷ്ട്രീയ സമിതിയുടെ ഉദ്ദേശ്യവും ബി.ജെ.പി സര്‍ക്കാരിന് വേണ്ടിയുള്ള പ്രതിരോധം തീര്‍ക്കലാണ്. ഈ കാരണം പറഞ്ഞാണ് ഇന്നലെയും സ്പീക്കര്‍ പ്രമേയം ചര്‍ച്ചക്കെടുക്കാതെ സഭ പിരിഞ്ഞതായി അറിയിച്ചത്.
അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം വെറും പ്രഹസനം മാത്രമാണ്. എങ്കില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ സ്പീക്കറെ ഈ വിവരം അറിയിക്കുന്നില്ല. അവിശ്വാസ പ്രമേയം സര്‍ക്കാരിന് ഭീഷണിയല്ലെങ്കിലും അതിന്മേല്‍ നീണ്ടുനില്‍ക്കുന്ന ചര്‍ച്ചകള്‍ സര്‍ക്കാരിന്റെ ഭരണ പരാജയം തുറന്നു കാണിക്കാനുള്ള സന്ദര്‍ഭമായിത്തീരും. ഏറ്റവുമൊടുവില്‍ നീരവ് മോദി പഞ്ചാബ് നാഷനല്‍ ബാങ്കിനെ കബളിപ്പിച്ചുകൊണ്ട് കോടികളുമായി മുങ്ങിയതും റാഫേല്‍ യുദ്ധവിമാന ഇടപാടിലെ അഴിമതിയും കര്‍ഷകരുടെ പ്രശ്‌നങ്ങളും തൊഴിലില്ലായ്മയും ചൂടേറിയ ചര്‍ച്ചക്ക് വിധേയമാകുമ്പോള്‍ അത്തരമൊരു സാധ്യത ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ബഹളം സഭയില്‍ നടന്ന് കൊണ്ടിരിക്കുന്നത്. സര്‍ക്കാരിനെ തുറന്ന് കാണിക്കുന്ന ഒരു ചര്‍ച്ച സഭയില്‍ വരാതിരിക്കുന്നത് ബി.ജെ.പിയുടെ ആവശ്യമാണ്.
സഭ ക്രമാനുസൃതമല്ലാത്തതിനാല്‍ അവിശ്വാസ പ്രമേയം ചര്‍ച്ചക്ക് എടുക്കാനാവില്ലെന്ന സ്പീക്കറുടെ നിലപാട് പരിഹാസ്യമാണ്. സഭ ക്രമാനുസൃതമല്ലെങ്കിലും അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് ക്രമപ്രകാരമായാല്‍ മതിയെന്ന് ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.പി ആചാരി കഴിഞ്ഞ ദിവസം വ്യക്തമാക്കുകയുണ്ടായി. പ്രതിപക്ഷം നല്‍കുന്ന നോട്ടീസിന് സഭ അനുമതി നല്‍കുന്നുണ്ടോ എന്നാണ് സ്പീക്കര്‍ നോക്കേണ്ടത്. 50 പേര്‍ പ്രമേയത്തെ അനുകൂലിക്കുന്നുവെങ്കില്‍ അനുമതി നല്‍കിയേ തീരൂ. രണ്ട് കക്ഷികള്‍ ബഹളം വയ്ക്കുന്നതിന്റെ പേരില്‍ സഭയുടെ അവകാശം നിഷേധിക്കാനാവില്ലെന്ന് പി.ഡി.പി ആചാരി വ്യക്തമാക്കിയിട്ടുണ്ട്. ബഹളംവച്ചു എന്നതിന്റെ പേരില്‍ 15 കോണ്‍ഗ്രസ് എം.പിമാരെ സഭയില്‍ നിന്നു സസ്‌പെന്റ് ചെയ്ത സ്പീക്കര്‍ എന്താ അണ്ണാഡി.എം.കെയുടെയും തെലങ്കാന രാഷ്ട്രീയ സമിതി എം.പിമാരുടെയും ബഹളത്തിനെതിരേ നടപടിയെടുക്കാത്തത്. 96 ലക്ഷം കോടി രൂപയുടെ ബജറ്റ് നിര്‍ദേശങ്ങളും ധനാഭ്യര്‍ഥനകളും ധനകാര്യ ബില്ലും പാസാക്കാന്‍ സ്പീക്കര്‍ക്ക് സഭയിലെ ബഹളം വിലങ്ങുതടിയായില്ല.
പ്രതിപക്ഷം കരുത്താര്‍ജിച്ചു കൊണ്ടിരിക്കുകയും പ്രാദേശിക പാര്‍ട്ടികള്‍ കൂടുതല്‍ ശക്തരായിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ രാജ്യം മറ്റൊരു പൊതുതെരഞ്ഞെടുപ്പിന്റെ ആദ്യപടിയിലാണോ എന്ന് തോന്നുക സ്വാഭാവികം. 2014 ആവില്ല 2019 എന്ന് ബി.ജെ.പി ഇപ്പോള്‍ തന്നെ ഉറപ്പിച്ചിരിക്കുന്നു. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുന്ന സഭാ നേതാവിന്റെ ചിത്രമാണ് ഇതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിന് നല്‍കിക്കൊണ്ടിരിക്കുന്നത്. കെട്ടിപ്പൊക്കിയ കൃത്രിമ പ്രതിഛായയുടെ ദയനീയമായ അധഃപതനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  5 minutes ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  9 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  10 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  10 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  11 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  11 hours ago