സംസ്ഥാനത്ത് കാട്ടുതീയിലൂടെ ഇല്ലാതാവുന്നത് ഏക്കര്‍ കണക്കിന് വനഭൂമി
വാളയാര്‍: സംസ്ഥാനത്ത് ഓരോ വര്‍ഷവും കാട്ടുതീയിലൂടെയും മറ്റും കത്തി നശിക്കുന്നതുമൂലം വനഭൂമിയുടെ വിസ്തൃതിയും കുറയുന്നതായി കണക്കുകള്‍ വനത്തിനകത്തെ കാട്ടുതീ കുറക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രാവര്‍ത്തികമാക്കിയെന്നു സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോഴും അനുദിനം ഏക്കര്‍ക്കണക്കിനു വനമേഖലയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഗ്നിക്കിരയാവന്നത്.
2018 -17 വര്‍ഷം മാത്രം സംസ്ഥാനത്ത് കത്തി നശിച്ചത് 7,858,385 ഏക്കര്‍ വനഭൂമിയാണെന്ന് സര്‍ക്കാര്‍ രേഖകള്‍ തന്നെ പരയുമ്പോഴഉം ഇതുവഴിയുണ്ടായ സാമ്പത്തിക നഷ്ടം 225000 ത്തോളം രൂപയാണ്. സംസ്ഥാനത്തേറ്റവും കാട്ടുതീ വ്യാപനമുണ്ടായിട്ടും ഹൈറേഞ്ച് സര്‍ക്കിള്‍, പ്രൊജക്ട് ടൈഗര്‍, ഫീല്‍ഡ് ഡയറക്ടര്‍ മേഖലകളുള്‍പ്പെടുന്ന കോട്ടയത്താണെങ്കിലും 2ാം സ്ഥാനം പാലക്കാടാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പുറത്തുവന്നിട്ടുള്ള കണക്കുകള്‍ പരിശോധിച്ചാലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാട്ടുതീ പടര്‍ന്നിട്ടുള്ളതെന്ന് പറയപ്പെടുന്നത്.
സംസ്ഥാന വനമേഖലകളിലും മലയോര മേഖലകളിലും വേനല്‍ കടുത്തതോടെ കാട്ടുതീ പടരുന്നത് പതിവാകുമ്പോഴും വനംവകുപ്പും ഫയര്‍ ഫോഴ്‌സും നിസ്സയഹരാവുകയാണ്.
കോട്ടയം ഹൈറേഞ്ച് സര്‍ക്കില്‍, ഫീല്‍ഡ് ഡയറക്ടര്‍, പ്രൊജക്ട് ടൈഗര്‍ മേഖലകളിലായി 5575,683 ഏക്കര്‍ വനഭൂമിയാണ് കഴിഞ്ഞ വര്‍ഷം കത്തിയമര്‍ന്നത്. കാട്ടുതീയിലൂടെ ഈസ്റ്റേണ്‍ സര്‍ക്കിളുള്‍പ്പെടുന്ന വൈല്‍ഡ് ലൈഫ് മേഖലയായ പാലക്കാട് കത്തിയമര്‍ന്നത് 1776485 ഏക്കര്‍ വനഭൂമിയാണ്. തൃശൂര്‍ സെന്‍ട്രല്‍ സര്‍ക്കിളിനു കീഴില്‍ 1465829 ഏക്കര്‍ വനഭൂമിയാണ്.
കഴിഞ്ഞ വര്‍ഷം കാട്ടുതീ വിഴുങ്ങിയിരുന്ന കണക്കുകള്‍ വ്യക്തമാക്കുമ്പോള്‍ കൊല്ലം സര്‍ക്കിളില്‍ 1062454 ഏക്കറും കണ്ണൂര്‍ നോര്‍തേണ്‍ സര്‍ക്കിളില്‍ 696,886 ഏക്കറും തലസ്ഥാന നഗരമായ തിരുവനന്തപുരം അഗസ്ത്യ വരെ ബയോളജിക്കല്‍ പാര്‍ക്കില്‍ 74,897 ഏക്കര്‍ വനഭൂമിയാണ് കഴിഞ്ഞ വര്‍ഷം വേനലിന്റെ കാഠിന്യത്തില്‍ കത്തിയമര്‍ന്നത് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് വനമേഖലയില്‍ കാട്ടുതീ വരുത്തിവെച്ച നാശനഷ്ടത്തിന്റെ അന്തിമ കണക്കുകള്‍ വനം വകുപ്പ് തയ്യാറാക്കിയിരുന്നുവെങ്കിലും ഇതു പുറത്തു വന്നതില്‍ മാത്രമേ സംസ്ഥാനത്തെ വനമേഖലകളില്‍ കാട്ടുതീയുടെ തീവ്രത എത്രത്തോളമെന്ന് പറയാനാവൂ.
സംസ്ഥാനത്ത് പ്രതിവര്‍ഷം താപനില ഉയരുന്നതിനു പുറമെ മനുഷ്യന്റെ വനത്തിനകത്തെ കടന്നുകയറ്റവും കാട്ടുതീ പടരുന്നതിന്റെ കാരണമായി പറയുന്നു.
വനത്തിനകത്തെ കാട്ടുതീ തടയുന്നതിനുള്ള ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കലും സംസ്ഥാന സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. കാട്ടുതീ വര്‍ധിക്കുന്നതിനാലും വനത്തിനകത്തെ മരങ്ങളുടെ നാശത്തിനുപുറമെ ജന്തുജീവജാലങ്ങളുടെ ജീവനും ഭീഷണി നേരിടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."