HOME
DETAILS
MAL
പ്രതിമ തകര്‍ത്ത കേസില്‍ സൈനികന് അറസ്റ്റില്‍
backup
March 22 2018 | 01:03 AM
ചെന്നൈ: പുതുക്കോട്ടയില്‍ പെരിയാറിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ സി.ആര്.പി.എഫ്. ജവാന് സെന്തില്‍ കുമാറിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പ്രതിമ തകത്ത നിലയില്‍ കണ്ടത്. പ്രതിമയുടെ തല വെട്ടിമാറ്റിയ നിലയിലായിരുന്നു. മദ്യലഹരിയിലാണ് താന്‍ പ്രതിമ തകര്‍ത്തതെന്ന് സൈനികന് പൊലിസിന് മൊഴി നല്കി. പ്രതിമ തകര്‍ത്ത സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്, നടന് രജനികാന്ത് തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. സംഭവം നടന്ന് കുറച്ചു സമയത്തിനുള്ളില്‍ തന്നെ പൊലിസും ജില്ലാ അധികൃതരും ചേര്‍ന്ന് പ്രതിമ പൂര്‍വസ്ഥിതിയിലാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."