HOME
DETAILS
MAL
ബിഹാറിന് പ്രത്യേക പദവി വേണമെന്ന് പപ്പു യാദവ്
backup
March 22 2018 | 01:03 AM
ന്യൂഡല്‍ഹി: ആന്ധ്ര പ്രദേശിനു പ്രത്യേകപദവി വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുനിന്നുള്ള പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ബഹളംവച്ചുവരുന്നതിനിടെ സമാന ആവശ്യവുമായി ബിഹാറും രംഗത്ത്.
സംസ്ഥാനത്തിനു പ്രത്യേക പദവി വേണമെന്ന് ബിഹാറില്‍ നിന്നുള്ള ജന്‍ അധികാര്‍ പാര്‍ട്ടി നേതാവ് പപ്പു യാദവ് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.
വിഷയത്തില്‍ അടിയന്തര ചര്‍ച്ച ആവശ്യപ്പെട്ട് പപ്പു യാദവ് ലോക്സഭ സെക്രട്ടറി ജനറലിനു നോട്ടിസ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."