കഴക്കൂട്ടത്തെ ബോംബ് നിര്‍മാണം: ക്വട്ടേഷന്‍ കൊടുത്ത അഞ്ചു പേര്‍ പിടിയില്‍
കഠിനംകുളം: നിര്‍മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് ഗുണ്ടാ നേതാവിന്റെ കൈപ്പത്തികള്‍ അറ്റുപോയ സംഭവത്തില്‍ബോംബ് നിര്‍മിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത അഞ്ചുപേരെ പൊലിസ് അറസ്റ്റു ചെയ്തു.
നിരവധി കേസുകളിലെ പ്രതിയും ഗുണ്ടാ നേതാവുമായ തുമ്പ കിന്‍ഫ്രാ പാര്‍ക്കിന് സമീപം എസ്.എസ് കോട്ടേജില്‍ ഷിജുവിന്റെ (26 ) കൈപ്പത്തികളാണ് ബോംബ് സ്‌ഫോടനത്തില്‍ ചിന്നിച്ചിതറിയത്. ബോംബ് നിര്‍മിക്കാന്‍ ക്വൊട്ടേഷന്‍ കൊടുത്ത പുതുകുറുച്ചി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം തെരുവില്‍ തൈ വിളാകത്ത് വീട്ടില്‍ വിന്‍സെന്റ് വര്‍ഗീസ് (26), കഠിനംകുളം ശാന്തിപുരം രോഷ്‌നി കോട്ടേജില്‍ മാര്‍ഷല്‍ (25), കി0നംകുളം മര്യനാട് പുതുക്കുച്ചി സ്വദേശി ജെയിംസ് (26) പുതുക്കുറിച്ചി ചര്‍ച്ചിന് സമീപം തെരുവില്‍ തൈവിളാകം വീട്ടില്‍ വിമല്‍ (31) ആറ്റിപ്ര പൗണ്ട്കടവ് ആമിനാ മന്‍സിലില്‍ അമീര്‍ (26) എന്നിവരെയാണ് വ്യാഴാഴ്ച പുലര്‍ച്ചയോടെ തലസ്ഥാനഗരിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പൊലിസ് പിടികൂടിയത്.
ബുധനാഴ്ച വൈകിട്ട് 6.30 ഓടെ മേനംകുളം തുമ്പ കിന്‍ഫ്രാ അപ്പാരല്‍ പാര്‍ക്കിന് പുറകിലായി പാര്‍വതീ പുത്തനാറിനോട് ചേര്‍ന്നുള്ള കുറ്റിക്കാടിനുള്ളില്‍വച്ച് ബോംബ് നിര്‍മിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. ഷിജുവിന്റെ ഇരുകൈപ്പത്തികളും അറ്റുപോയ അവസ്ഥയിലാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. തുര്‍ന്ന് വലത് കൈയുടെ മുട്ടിന് താഴെവച്ചും ഇടത് കൈയപ്പത്തിയും മുറിച്ചുമാറ്റി.
ഷിജുവിനെ ആശുപത്രിയിലെത്തിച്ച ശേഷം ക്വട്ടേഷന്‍ സംഘം മുങ്ങുകയായിരുന്നു. ഇവരെ മണിക്കൂറുകള്‍ക്കകം പൊലിസ് പിടികൂടുകയായിരുന്നു. രണ്ട് ദിവസം മുന്‍പ് പുതുക്കുറുച്ചി പൗരസമിതിക്ക് സമീപംവച്ച് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ പൂച്ചക്കണ്ണന്‍ ബാബുവുമായി പ്രതികള്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് ഒരാള്‍ക്ക് വെട്ടേല്‍ക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇതിനൊപ്പം രണ്ട് വീടുകള്‍ക്ക് നേരേയും ആക്രമണമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് കഠിനംകുളം പൊലിസ് കേസെടുത്തു അന്വേഷണം നടത്തുകയാണ്. ഇതിനിടെയാണ് പൂച്ചക്കണ്ണന്‍ ബാബുവിന് നേരേ പ്രയോഗിക്കാനായി ഷിജുവിനെ സമീപിച്ച് ഇവര്‍ ബോംബ് നിര്‍മിക്കാന്‍ ആവശ്യപ്പെട്ടതെന്ന് പൊലിസ് പറയുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."