ഹോസ്റ്റല്‍ ഭക്ഷണത്തില്‍ വീണ്ടും പുഴു; പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് പൊലിസ് മര്‍ദനം
കരുനാഗപ്പള്ളി(കൊല്ലം): അമൃതാനന്ദമയിമഠത്തിന് കീഴിലുള്ള വള്ളിക്കാവ് അമൃതാ എന്‍ജിനീയറിങ് കോളജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍ വീണ്ടും പുഴുവിനെ കണ്ടെത്തിയതില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് പൊലിസ് മര്‍ദനം. ഇതിനെതുടര്‍ന്ന് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. എ.ഐ.എസ.്എഫ് പ്രവര്‍ത്തകര്‍ കോളജ് അടിച്ച് തകര്‍ക്കുകയും ചെയ്തു. പ്രതിഷേധം ഭയന്ന് മാനേജ്‌മെന്റ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു.
ചൊവ്വാഴ്ച രാത്രി കോളജ് മെസില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് വിളമ്പിയത് പഴകിയതും പുഴുവരിച്ചതുമായ ഭക്ഷണമായിരുന്നുവെന്നാണ് ആരോപണം. ചോറില്‍ പുഴുവായിരുന്നെങ്കില്‍ വൈകിട്ട് നല്‍കിയ പഴംപൊരിയില്‍ രക്തക്കറയും പാചകക്കാരിലാരുടേയോ മുറിഞ്ഞ കൈവിരലില്‍ ഇട്ടിരുന്ന ബാന്‍ഡേജും കാണപ്പെട്ടതായി വിദ്യാര്‍ഥികള്‍ പറയുന്നു. തുടര്‍ന്ന് രാത്രിയോടെ വിദ്യാര്‍ഥികള്‍ കോളജ് കാംപസില്‍ പ്രതിഷേധിച്ചു. ഇതിനിടെ മാനേജ്‌മെന്റിന്റെ അനുമതിയോടെ കാംപസിനുള്ളിലെത്തിയ ഓച്ചിറ പൊലിസ് വിദ്യാര്‍ഥികളെ മര്‍ദിക്കുകയായിരുന്നു. കോളജ് ഹോസ്റ്റലിന് മുന്നില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെയാണ് കാപംസിനുള്ളില്‍ കയറി പൊലിസ് അകാരണമായി മര്‍ദിച്ചതെന്നും ഇവര്‍ പറയുന്നു.
സംഭവങ്ങളെ തുടര്‍ന്ന് ഇന്നലെ രാവിലെ മുതലും വിദ്യാര്‍ഥികള്‍ പ്രതിഷേധ സമരത്തിലായിരുന്നു. സമരക്കാര്‍ പ്രിന്‍സിപ്പലിനെയും ഉപരോധിച്ചു. തുടര്‍ന്ന മാനേജ്‌മെന്റും വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചത്. ഈ ഭക്ഷണമൊക്കെയേ നല്‍കാന്‍ കഴിയൂ എന്ന അഭിപ്രായമായിരുന്നു മാനേജ്‌മെന്റിനെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിച്ചത്. എന്നാല്‍ സംഭവം അംഗീകരിക്കാന്‍ മാനേജ്‌മെന്റ് തയാറായിട്ടില്ല. ഇതിനിടയില്‍ പ്രതിഷേധവുമായെത്തിയ എ.ഐ.എസ.്എഫ് പ്രവര്‍ത്തകര്‍ കോളജ് അടിച്ച് തകര്‍ക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ഇത് മൂന്നാം തവണയാണ് കോളജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍ പുഴുക്കളെ കാണുന്നത്. ഇതിനെതിരേ വിദ്യാര്‍ഥി സംഘടനകള്‍ നേരത്തെയും കോളജ് മാനേജ്‌മെന്റിനെ ഉപരോധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."