ഭൂമി ഇടപാടിന്റെ പേരില്‍ ബിഷപ്പിനെ ഇകഴ്ത്താന്‍ ശ്രമമെന്ന് സി.എസ്.ഐ മലബാര്‍ മഹാഇടവക
കോഴിക്കോട്: സി.എസ്.ഐ ഓഫിസിനോട് ചേര്‍ന്നുള്ള ജൂബിലി ഗ്രൗണ്ട് വസ്ത്രവ്യാപാരത്തിന് ലൈസന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ട് സി.എസ്.ഐ മഹാ ഇടവകയെയും ബിഷപ്പിനെയും സമൂഹ മാധ്യമങ്ങളിലൂടെ തേജോവധം ചെയ്യുന്നതായി ഇടവക അധികൃതര്‍. ഇടവകയില്‍ അഴിമതി നടന്നുവെന്നും കീഴ്്‌വഴക്കങ്ങള്‍ പാലിക്കാതെയാണ് ഇടപാടെന്ന് ആരോപിച്ചും ഒരു വിഭാഗം രംഗത്തുവന്നിരുന്നു. എന്നാല്‍ ഭൂമി ഇടപാടിന്റെ പേരില്‍ സി.എസ്.ഐ മലബാര്‍ മഹാഇടവകയില്‍ ബിഷപ്പിനേയും മഹാ ഇടവകയേയും ഭരണ നേതൃത്വത്തിനേയും സമൂഹത്തില്‍ ഇകഴ്ത്തി കാട്ടാനുള്ള ശ്രമമാണ് ചിലര്‍ ഇപ്പോള്‍ നടത്തുന്നതെന്ന് സി.എസ്.ഐ മലബാര്‍ മഹാഇടവക ക്ലര്‍ജി എന്‍.കെ സണ്ണി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
സി.എസ്.ഐ മലബാര്‍ മഹാ ഇടവക നിലവില്‍ വന്നശേഷം അതിനെ സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിനു വേണ്ടി ഒഴിഞ്ഞു കിടക്കുന്ന വ്യാപാരമൂല്യമുള്ള സ്ഥലങ്ങളില്‍ വിവിധ പദ്ധതികള്‍ തുടങ്ങാനായി 2016 മെയ് 27 ന് ചേര്‍ന്ന പ്രോപ്പര്‍ട്ടി കമ്മിറ്റിയില്‍ തീരുമാനിച്ചിരുന്നു. ചാലപ്പുറം, കോഴിക്കോട്, മഞ്ചേരി, വൈത്തിരി, പാലക്കാട്, കണ്ണൂര്‍ ബഥാനിയ എന്നിവിടങ്ങളിലായിരുന്നു ഇതിനായി കണ്ടെത്തിയ സ്ഥലങ്ങള്‍. ഇതിനാവശ്യമായ ഫണ്ട് കണ്ടെത്താനുള്ള വിവിധ പദ്ധതികളും ആവിഷ്‌കരിച്ചു.
കഴിഞ്ഞ വര്‍ഷം മേയ് 12 ന് ചേര്‍ന്ന ഫൈനാന്‍സ് കമ്മിറ്റി യോഗത്തില്‍ കോഴിക്കോട് ജൂബിലി ഗ്രൗണ്ട് 11 മാസത്തേക്ക് ലിവ് ആന്‍ഡ് ലൈസന്‍സായി തുണിക്കച്ചവടത്തിന് വ്യാപാരം നടത്തുവാനുള്ള തീരുമാനമെടുത്തു.
ഈ തീരുമാനം കഴിഞ്ഞ വര്‍ഷം മെയ് 17 ന് ചേര്‍ന്ന എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗത്തില്‍ പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തി പ്രായോഗികമാക്കാന്‍ തീരുമാനിച്ചു. നവംബര്‍ 14 ന് കോഴിക്കോട് പുതിയറ സി.എസ്.ഐ പള്ളിയില്‍ നടന്ന മഹാഇടവക നാലാമത് ഡയോസിസന്‍ കൗണ്‍സില്‍ പ്രോപ്പര്‍ട്ടി റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കി. 986 ചതുരശ്ര അടി സ്ഥലം പ്രതിമാസം അഞ്ചുലക്ഷം രൂപ നിരക്കില്‍ 11 മാസത്തേക്കാണ് വാടകയ്ക്ക് നല്‍കിയത്. നാലുമാസത്തെ വാടക അഡ്വാന്‍സായി വാങ്ങി.
അനുവദിച്ച സ്ഥലത്തില്‍ കൂടുതല്‍ സ്ഥലം ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പെട്ട ഉടനെ മഹാഇടവക അധ്യക്ഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചു ചേര്‍ക്കുകയും ഒരു ഉപസമിതിയെ തെരഞ്ഞെടുക്കുകയും ചെയ്തു.
ഈ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന യോഗത്തിലേക്ക് യാതൊരു മുന്നറിയിപ്പും കൂടാതെ കുറച്ച് ആളുകള്‍ തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ലേ സെക്രട്ടറി കെന്നറ്റ്‌ലാസര്‍, ട്രഷറര്‍ ഡെസ്മണ്ട് ബാബു, വര്‍ക്കിങ് കമ്മിറ്റി അംഗം റെയ്‌നര്‍ കുനിയത്ത് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."