സ്‌കൂളിന്റെ പേരില്‍ രേഖയുണ്ടാക്കി അനധികൃത സര്‍വിസ് നടത്തിയ വാഹനം പിടിയില്‍
തിരുവമ്പാടി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിന്റെ പേരില്‍ രേഖയുണ്ടാക്കി സ്‌കൂളിന്റെ പേര് പതിച്ച് അനധികൃതമായി സര്‍വിസ് നടത്തിയ സ്‌കൂള്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലെ ഹെഡ്മാസ്റ്ററുടെ പേരിലാണ് ബസിന്റെ രേഖയെങ്കിലും സ്‌കൂളിന് ബസുമായി ബന്ധമില്ലെന്ന് ഹെഡ്മാസ്റ്റര്‍ പറഞ്ഞു. 2014 മുതല്‍ ബസിന് പെര്‍മിറ്റോ, ഫിറ്റ്‌നസോ ഇല്ല. ഇന്‍ഷൂറന്‍സും ടാക്‌സും കൃത്യമായി അടക്കാതെയാണ് ബസിന്റെ ഓട്ടമെന്നും സൂചനയുണ്ട്. കഴിഞ്ഞ ഞായറാഴ്ച വിവാഹാവശ്യത്തിന് ഓട്ടം പോയ സ്‌കൂള്‍ ബസിന്റെ വിഡിയോ ഉള്‍പ്പടെ വകുപ്പുദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുത്തിരുന്നുവെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയ ഉദേ്യാഗസ്ഥര്‍ കൂടരഞ്ഞി പുന്നക്കല്‍ റോഡില്‍ നിര്‍ത്തിയിട്ട നിലയില്‍ വാഹനം കണ്ടെത്തുകയായിരുന്നു. വാഹനത്തിന്റെ യഥാര്‍ഥ രേഖകള്‍ ഓഫിസില്‍ ഹാജരാക്കാനും അതുവരെ വാഹനം സ്ഥലത്ത് നിന്നു നീക്കം ചെയ്യരുതെന്നും ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. കൊടുവള്ളി എം.വി.ഐ. ശ്യാംജിത്ത്, എ.എം.വി.ഐ.എ.കെ.മുസ്ഥഫ, ശബീര്‍ മുഹമ്മദ്, അലാവുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടികൂടിയത്.
കൂടരഞ്ഞി ടൗണിലൂടെ തന്നെയാണ് സ്‌കൂളിന്റെ പേരും സ്ഥലവും ഉള്‍െപ്പടെ പരസ്യപ്പെടുത്തി ബസ് ഓടിയിരുന്നത്. ഓണര്‍ഷിപ്പ് മാറ്റാതിരുന്നതും സ്‌കൂള്‍ ബസിന്റെ ലേബലില്‍ ഓടാന്‍ അനുവദിച്ചതും ഗുരുതരപാളിച്ചയായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം സ്‌കൂള്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടികൂടിയ സംഭവത്തില്‍ സ്‌കൂളിന് വീഴ്ച പറ്റിയിട്ടില്ലെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബാബു ജോസഫ് സുപ്രഭാതത്തോടു പറഞ്ഞു.2014 ല്‍ സ്‌കൂള്‍ വിറ്റ ബസാണിത്. നാലു വര്‍ഷമായി ഈ ബസ് സ്‌കൂള്‍ ഉപയോഗിക്കുന്നില്ല. സ്‌കൂളിലെ ആകെയുള്ള രണ്ടു ബസുകളും സ്‌കൂള്‍ ഗ്രൗണ്ടിലുണ്ട്. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.
കള്ള ടാക്‌സികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള ടാക്‌സി െ്രെഡവേഴ്‌സ് ഓര്‍ഗനൈസേഷന്‍ താമരശ്ശേരി മേഖല ജനറല്‍ സെക്രട്ടറി വി.കെ.സജീവ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."