HOME
DETAILS

അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ആസൂത്രണ സമിതി

  
backup
March 22, 2018 | 4:13 AM

%e0%b4%85%e0%b4%a4%e0%b5%80%e0%b4%b5-%e0%b4%9c%e0%b4%be%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a4-%e0%b4%aa%e0%b5%81%e0%b4%b2%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a3%e0%b4%ae%e0%b5%86

 

കണ്ണൂര്‍: മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ ശക്തമായ വരള്‍ച്ചയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി കുടിവെള്ള വിതരണത്തില്‍ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം. കുടിവെള്ള വിതരണം നടത്തേണ്ട കേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞ്, കലക്ടറില്‍നിന്ന് അനുമതി നേടി മുന്‍കൂറായി പണം ചെലവഴിക്കാന്‍ കഴിയുമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അറിയിച്ചു.
മലിനജലം കുടിവെള്ളമായി വിതരണം ചെയ്യാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് ആരോഗ്യ വകുപ്പിന്റെ പരിശോധനകള്‍ നടത്തണം. കുടിവെള്ളം വിതരണം ചെയ്യേണ്ട കേന്ദ്രങ്ങളില്‍ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കണം. ലോകജലദിനമായ ഇന്നുമുതല്‍ ഒരാഴ്ച തദ്ദേശ സ്ഥാപനങ്ങള്‍ ജലസംരക്ഷണ കാംപയിനുകള്‍ നടത്താനും ജില്ലാ ആസൂത്രണ സമിതി നിര്‍ദേശിച്ചു.
ഇതിനായി വാര്‍ഡ് തലത്തിലും പഞ്ചായത്ത് ഓഫിസുകളിലും യോഗം വിളിക്കണം. ജലം സംരക്ഷിക്കുക, മിതമായി ഉപയോഗിക്കുക എന്ന സന്ദേശം ജനങ്ങളിലെത്തിക്കാന്‍ കഴിയണം.
പെരളശ്ശേരി, കോളയാട്, കല്ല്യാശ്ശേരി, പയ്യാവൂര്‍, കടമ്പൂര്‍, മൊകേരി, തില്ലങ്കേരി, ആറളം, കീഴല്ലൂര്‍, കടന്നപ്പള്ളി പാണപ്പുഴ, കൊളച്ചേരി, ഏഴോം, ചെറുകുന്ന്, ചെമ്പിലോട്, കണ്ണപുരം ഗ്രാമപഞ്ചായത്തുകളുടെയും പയ്യന്നൂര്‍, കല്ല്യാശ്ശേരി, പാനൂര്‍ ബ്ലോക്ക് പഞ്ചായത്തുകളുടെയും കൂത്തുപറമ്പ് നഗരസഭയുടെയും 2018-19 വാര്‍ഷിക പദ്ധതികള്‍ക്ക് ഡി.പി.സി അംഗീകാരം നല്‍കി. പാനൂര്‍ നഗരസഭയുടെ 2018-19 അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ലേബര്‍ ബജറ്റും ആക്ഷന്‍ പ്ലാനും അംഗീകരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെന്നൈ കൊലപാതകം: അതിക്രൂരമായ കൂട്ടക്കൊലയ്ക്ക് പിന്നിൽ സുഹൃത്തുക്കളുടെ ലൈംഗികാതിക്രമ ശ്രമം

crime
  •  3 minutes ago
No Image

മാളിക്കടവ് കൊലപാതകം: പ്രതി വൈശാഖൻ അഞ്ച് ദിവസത്തെ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  20 minutes ago
No Image

12ാം ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍ പ്രഖ്യാപിച്ച് ധനമന്ത്രി; റിപ്പോര്‍ട്ട് മൂന്നുമാസത്തിനകം

Kerala
  •  25 minutes ago
No Image

'വിരട്ടാന്‍ നോക്കണ്ട, ഞങ്ങളുടെ വിരലുകള്‍ ട്രിഗറില്‍ തന്നെയുണ്ട്;   അക്രമിച്ചാല്‍ ഉടന്‍ തിരിച്ചടി' ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി

International
  •  an hour ago
No Image

ഡിഗ്രി വരെ സൗജന്യ വിദ്യാഭ്യാസം; ഒന്ന് മുതല്‍ 12 ക്ലാസ് വരെ വിദ്യാര്‍ഥികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് 

Kerala
  •  2 hours ago
No Image

കെ റെയിലിന് പകരം ആര്‍.ആര്‍.ടി.എസ്; അതിവേഗ റെയില്‍ നാല് ഘട്ടങ്ങളിലായി യാഥാര്‍ഥ്യമാക്കും

Kerala
  •  3 hours ago
No Image

മരണമുഖത്തുനിന്ന് കുരുന്നിനെ കൈപിടിച്ചു കയറ്റി; കായല്‍പ്പോലീസിന് സമാനമായി ബോട്ട് ജീവനക്കാരുടെ സാഹസിക രക്ഷാപ്രവര്‍ത്തനം

Kerala
  •  4 hours ago
No Image

ട്രംപിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ ഫെഡ് ചെയര്‍മാന്‍; നിരക്കുകളില്‍ മാറ്റമില്ല, ഫെഡറല്‍ റിസര്‍വിന് സ്വാതന്ത്ര്യം നഷ്ടപ്പെട്ടില്ലെന്ന് ജെറോം പവല്‍ 

International
  •  4 hours ago
No Image

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും രക്തസാക്ഷി ഫണ്ട് വിവാദം; ആരോപണവുമായി വിഷ്ണുവിന്റെ സഹോദരന്‍

Kerala
  •  4 hours ago
No Image

വോട്ട് ചോരി മാത്രമല്ല, നോട്ട് ചോരിയും; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ കടന്നാക്രമിച്ച് ധനമന്ത്രി

Kerala
  •  4 hours ago