HOME
DETAILS

വിദേശിയെന്ന് മുദ്രകുത്തി ജയിലിലടച്ചു; ഒടുവിൽ സി.എ.എ വഴി 60 കാരിക്ക് ഇന്ത്യൻ പൗരത്വം

  
March 08, 2026 | 2:19 AM

60-year-old assam woman gets citizenship under caa after detention

ന്യൂഡൽഹി: വിദേശിയെന്നാരോപിച്ചുള്ള പൊലിസ് റഫറൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സി.എ.എ പ്രകാരം അസമിലുള്ള 60 കാരിക്ക് പൗരത്വം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. വിദേശിയാണെന്ന ട്രൈബ്യൂണൽ വിധിയുടെ അടിസ്ഥാനത്തിൽ രണ്ടുവർഷം തടങ്കൽപ്പാളയത്തിൽ കഴിഞ്ഞ ദെപാലി ദാസിനാണ് സി.എ.എ പ്രകാരം പൗരത്വം നൽകിയിരിക്കുന്നത്.

അസമിലെ കാച്ചർ ജില്ലയിലെ ഹവൈതാങ്ങിലായിരുന്നു ദെപാലി ദാസ് കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്നത്. അവർ അസമിൽ പൗരത്വം അനുവദിക്കുന്നതിനുള്ള തീയതിയായ 1971 മാർച്ച് 25ന് ശേഷം ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയതാണെന്ന് ചുണ്ടിക്കാട്ടി പ്രദേശത്തെ സബ് ഇൻസ്‌പെക്ടർ ഫോറിനേഴ്‌സ് ട്രൈബ്യൂണലിന് റഫറൻസ് റിപ്പോർട്ട് നൽകി. ദെപാലി ദാസ് ഇത് നിഷേധിക്കുകയും കേസ് നടത്തുകയും ചെയ്തു. എന്നാൽ 2019 ഫെബ്രുവരിയിൽ ട്രൈബ്യൂണൽ അവരെ വിദേശിയായി വിധിച്ചു. തുടർന്ന് പൊലിസ് അവരെ സിൽചാറിലെ ജയിലിലിട്ടു.

രണ്ടുവർഷമാണ് അവർ ജയിലിൽ കഴിഞ്ഞത്. വിദേശിയായി പ്രഖ്യാപിക്കപ്പെട്ട് ജയിലിൽ കഴിയുന്നവരിൽ രണ്ടുവർഷം പൂർത്തിയാക്കിയവരെ ജാമ്യത്തിൽ വിടണമെന്ന സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2021 മെയിൽ അവർക്ക് ജാമ്യം ലഭിച്ചു. തുടർന്ന് അവർ നേരത്തെ നിഷേധിച്ച, വിദേശിയാണെന്ന പൊലിസ് റിപ്പോർട്ട് അടിസ്ഥാന രേഖയാക്കി സി.എ.എ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കുകയും പൗരത്വം ലഭിക്കുകയുമായിരുന്നു.

അസമിലെത്തിയ ബംഗ്ലാദേശി ഹിന്ദുക്കളിൽ പലർക്കും തങ്ങൾ കുടിയേറ്റക്കാരാണെന്ന രേഖകളില്ലാത്തതിനാൽ സി.എ.എ പ്രകാരം പൗരത്വം ലഭിക്കാൻ തടസമുണ്ടായിരുന്നു. ദെപാലി ദാസിനെ ഫോറിനേഴ്‌സ് ട്രൈബ്യൂണലിലേക്ക് റഫർ ചെയ്ത എസ്.ഐ തയാറാക്കിയ അന്വേഷണ റിപ്പോർട്ടിൽ ബംഗ്ലാദേശിലെ പരാനി ബനിയാചുങ്ങിൽ നിന്ന് കുടിയേറിയതാണെന്ന പരാമർശം കേന്ദ്രം അംഗീകരിക്കുകയും പൗരത്വം നൽകുകയുമായിരുന്നു.

Debali Das, a 60-year-old woman detained in Assam as a 'foreigner', has been granted citizenship under the Citizenship Amendment Act (CAA). Das was held in a detention centre after a tribunal declared her a foreigner in 2019, citing she entered India post-March 25, 1971 [1][2].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന് റഷ്യയുടെ രഹസ്യ ഇന്റലിജൻസ് സഹായം; ഗൾഫിലെ യുഎസ് സൈനിക കേന്ദ്രങ്ങളുടെ കൃത്യമായ വിവരം കൈമാറി; റിപ്പോർട്ടുമായി വാഷിങ്ടൺ പോസ്റ്റ്

International
  •  2 hours ago
No Image

തെലങ്കാനയില്‍ എ.കെ 47-ഉം ഗ്രനേഡ് ലോഞ്ചറുകളുമായി 130 മാവോയിസ്റ്റുകൾ കീഴടങ്ങി; പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് രേവന്ത് റെഡ്ഡി

National
  •  2 hours ago
No Image

550 രൂപപോലും; തോട്ടംതൊഴിലാളികളുടെ വേതന പരിഷ്‌കരണം നാമമാത്രം; വർധനവ് 48 രൂപ

Kerala
  •  3 hours ago
No Image

തിരഞ്ഞെടുപ്പിൽ എ.ഐ ദുരുപയോഗം തടയും; വിദ്വേഷ പരാമർശങ്ങൾക്കെതിരെ ഉടൻ നടപടി; മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ

Kerala
  •  3 hours ago
No Image

കൊല്ലത്ത് കപ്പലും ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടം; കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു

Kerala
  •  3 hours ago
No Image

കൊച്ചി തീരത്ത് നങ്കൂരമിട്ട ഇറാനിയൻ കപ്പലിന്റെ ദൃശ്യങ്ങൾ പകർത്തി; മാധ്യമപ്രവർത്തകരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  4 hours ago
No Image

യു.എ.ഇയില്‍ വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു; യാത്രാ എന്‍ക്വയറികള്‍ വര്‍ധിക്കുന്നു

uae
  •  4 hours ago
No Image

പത്താം ക്ലാസ് വിജയിച്ച തൊഴിലന്വേഷകര്‍ക്ക് 1500 രൂപ അലവന്‍സ്; യുവ ജനതയെ ലക്ഷ്യമിട്ട് മമതയുടെ വമ്പന്‍ പ്രഖ്യാപനം 

National
  •  10 hours ago
No Image

പൈതൃകസസ്യ സംരക്ഷണ സന്ദേശവുമായി ഒമാനില്‍ വന്യജീവി ദിനം

oman
  •  11 hours ago
No Image

പാകിസ്താനില്‍ ഇംറാന്‍ അനുകൂലികള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി 

International
  •  11 hours ago