HOME
DETAILS

ആര്‍.ടി ഓഫിസ് പരപ്പയില്‍ തന്നെയാകും

  
backup
March 22, 2018 | 4:23 AM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

 

പരപ്പ: വെള്ളരിക്കുണ്ട് താലൂക്കില്‍ പുതുതായി അനുവദിച്ച ആര്‍.ടി ഓഫിസ് പരപ്പയിലാവാന്‍ സാധ്യത തെളിഞ്ഞു. ഇക്കാര്യത്തില്‍ ഭരണകക്ഷിയിലെ പ്രധാന പാര്‍ട്ടികളായ സി.പി.എമ്മിനും സി.പി.ഐക്കുമുള്ളില്‍ ധാരണയായി. അടുത്ത ദിവസം ചേരുന്ന എല്‍.ഡി.എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി യോഗത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതോടെ ഓഫിസിന്റെ പ്രവര്‍ത്തനം പരപ്പയില്‍ ആരംഭിക്കും.
ആര്‍.ടി.ഒ ഓഫിസ് പരപ്പയിലായിരിക്കണം സ്ഥാപിക്കുന്നതെന്ന് സി.പി.എം നീലേശ്വരം ഏരിയാ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. ഇതിനു ജില്ലാ കമ്മിറ്റിയുടെ പിന്തുണയും ഉറപ്പാക്കിയിരുന്നു. എന്നാല്‍ സി.പി.ഐയില്‍ ഇതു സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. ഓഫിസ് വെള്ളരിക്കുണ്ടില്‍ സ്ഥാപിക്കണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. ഇന്നലെ ചേര്‍ന്ന സി.പി.ഐയുടെ പരപ്പ മണ്ഡലം കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായി. ഒടുവില്‍ ഓഫിസ് പരപ്പയില്‍ സ്ഥാപിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെടുകയായിരുന്നു. ഇതോടെ എല്‍.ഡി.എഫ് യോഗത്തിന് ഇക്കാര്യത്തിന് അന്തിമ അനുമതി നല്‍കേണ്ട ചുമതല മാത്രമായി.
ആര്‍.ടി.ഒ ഓഫിസിന് അനുയോജ്യമായ സ്ഥലം മുന്‍പു തന്നെ പരപ്പയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ചിലരുടെ ഇടപെടലിനെ തുടര്‍ന്നു വെള്ളരിക്കുണ്ടിലേക്കു മാറ്റാനുള്ള ശ്രമം നടന്നിരുന്നു. അതിനെതിരേ ശക്തമായ പ്രതിഷേധവും ഉയര്‍ന്നു വന്നിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജില്ലയിലെ മൂന്നാമത്തെ ആര്‍.ടി ഓഫിസാണ് പരപ്പയില്‍ വരാന്‍ പോകുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  a month ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  a month ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  a month ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  a month ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  a month ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  a month ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  a month ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  a month ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  a month ago