കേംബ്രിഡ്ജ് അനലിറ്റിക്കയുമായി ബന്ധം: ആരോപണം ഇറാഖ് കൂട്ടക്കൊല വിവാദത്തില്‍ രക്ഷപ്പെടാന്‍- രാഹുല്‍
ന്യൂഡല്‍ഹി: കേംബ്രിഡ്ജ് അനലിറ്റിക്കയുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇറാഖ് കൂട്ടക്കൊല വിവാദത്തില്‍ രക്ഷപ്പെടാനാണ് കേന്ദ്രം ആരോപണമുന്നയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐ.എസ് ബന്ദികളാക്കിയ 39 ഇന്ത്യക്കാര്‍ മരിച്ചെന്ന വാര്‍ത്ത പുറത്തു വന്നതോടെ കേന്ദ്ര സര്‍ക്കാറിന്റെ കള്ളം പൊളിഞ്ഞെന്നും അത് മൂടിവെക്കാനുള്ള മാര്‍ഗം കണ്ടെത്തിയതാണ് ഈ ആരോപണമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രത്തിന്റെ ചൂണ്ടയില്‍ മാധ്യങ്ങള്‍ കുരുങ്ങിയെന്നും അദ്ദേഹം ആരോപിക്കുന്നു.
ട്വിറ്റര്‍ വഴിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രതികരണം.
പ്രശ്‌നം: 39 ഇന്ത്യക്കാര്‍ മരിച്ചു, സര്‍ക്കാര്‍ ഊരാക്കുടുക്കില്‍, കളവ് പിടിക്കപ്പെട്ടു.
പരിഹാരം: കോണ്‍ഗ്രസും ഡാറ്റ മോഷണവുമായി ബന്ധപ്പെടുത്തി കഥ മെനയുക
ഫലം: മാധ്യമങ്ങള്‍ ചൂണ്ടയില്‍ കുരുങ്ങി. 39 ഇന്ത്യക്കാര്‍ രംഗത്തു നിന്ന് അപ്രത്യക്ഷരായി
പ്രശ്‌നം പരിഹരിച്ചു
എന്നിങ്ങനെ രസകരമായാണ് രാഹുലിന്റെ ട്വീറ്റ്.
കേംബ്രിഡ്ജ് അനലറ്റിക്കയുമായി രാഹുല്‍ ഗാന്ധിക്ക് ബന്ധമില്ലെന്ന വിശദീകരണവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ഒരിക്കലും കേംബ്രിഡ്ജ് അനലറ്റിക്കിന്റെ സഹായം തേടിയിട്ടില്ല, ബിജെപിയാണ് കമ്പനിയെ ഉപയോഗപ്പെടുത്തിയതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
കേംബ്രിഡ്ജ് അനലറ്റിക്ക എന്ന കമ്പനിയാണ് യു.പി.എയ്ക്ക് വേണ്ടി ഇന്ത്യയില്‍ പ്രചാരണം നടത്തുന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും സമൂഹമാധ്യമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ കമ്പനിക്കുളള പങ്ക് വ്യക്തമാക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അമേരിക്കന്‍ തിരഞ്ഞെടുപ്പ് കാലത്ത് ട്രംപിന് വേണ്ടി പ്രവര്‍ത്തിച്ച കേംബ്രിഡ്ജ് അനലറ്റിക്ക എന്ന കമ്പനി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് കണ്ടെത്തിയിരുന്നു. അഞ്ച് കോടിയിലധികം ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ട്രംപിന്റെ വിജയത്തിനായി കമ്പനി ചോര്‍ത്തിയ വിവരം വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്.
Problem: 39 Indians dead; Govt on the mat, caught lying.
— Rahul Gandhi (@RahulGandhi) March 22, 2018
Solution: Invent story on Congress & Data Theft.
Result: Media networks bite bait; 39 Indians vanish from radar.
Problem solved.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."