നാഗലശ്ശേരി പഞ്ചായത്ത് വികസന സെമിനാറില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ അക്രമം
നാഗലശ്ശേരി: പഞ്ചായത്ത് വികസന സെമിനാര്‍ തടസപ്പെടുത്തി ബി.ജെ.പി പ്രവര്‍ത്തകരുടെ അക്രമം. പഞ്ചായത്തിലെ ബി.ജെ.പി ജനപ്രതിനിധിയായ 8ാം വാര്‍ഡ് അംഗം ടി. ധര്‍മ്മരാജനെ വികസന പ്രവര്‍ത്തനങ്ങളില്‍ അവഗണിക്കുന്നകള്ള പ്രചാരണം നടത്തിയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ വികസന സെമിനാറില്‍ അക്രമം നടത്തിയത്.
കാലത്ത് പത്തരയോടെ ആരംഭിച്ച വികസന സെമിനാറിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ കടന്ന് വരികയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഉദ്ഘാടന സദസിന് മുന്നില്‍ കുത്തിയിരുന്നു.
ഇതിനിടെ ഏതാനും പ്രവര്‍ത്തകര്‍ സെമിനാറില്‍ പങ്കെടുക്കാനെത്തിയവര്‍ രജിസ്‌ട്രേഷന്‍ ബുക്കില്‍ ഒപ്പുവെക്കുന്നത് തടഞ്ഞു.
നാഗലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എം. രജിഷയെ രുക്ഷമായ ഭാഷയില്‍ അധിക്ഷേപിക്കുകയും ജാതി പേര് വിളിച്ച് അപമാനിക്കുകയും ചെയ്തു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ രശ്മിയെ അറക്കുമെന്ന ഭീഷണി പ്പെടുത്തുകയും ചെയ്തു.
കൂടാതെ സെമിനാര്‍ നടക്കുന്ന ഹാളിന്റെ വാതിലുകള്‍ അടച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍, കൊടി കെട്ടുകയും ചെയ്തു.
ചാലിശ്ശേരി പൊലിസ്, ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി എന്‍. മുരളീധരന്‍, പട്ടാമ്പി സി.ഐ. പി.വി. രമേഷ്, തൃത്താല എസ്.ഐ കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
വികസന സെമിനാര്‍ തടസപ്പെടുത്തിയ ബി.ജെ.പി പ്രവര്‍ത്തകരായ ഉണ്ണികൃഷ്ണന്‍, രാമകൃഷണന്‍, ശ്രീനിവാസന്‍, നാരായണന്‍, സുബ്രഹ്മണ്യന്‍, നിഷാദ്, ജിത്തു, സജേഷ്, അരുണ്‍, ശിവന്‍ (കണ്ണന്‍) എന്നിവര്‍ക്കെതിരേ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം. രജിഷ പറഞ്ഞു.
ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, സ്ത്രീകള്‍ക്കെതിരായുള്ള കയ്യേറ്റം, പട്ടികജാതി വനിതയായ പ്രസിഡന്റിനെതിരായി മാനഹാനി വരുത്തുന്ന തരത്തില്‍ അസഭ്യവര്‍ഷം, രജിസ്‌ട്രേഷന്‍ രേഖ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കണമെന്ന് കാണിച്ച് ചാലിശേരി പൊലിസില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."