വിജിലന്‍സ് അന്വേഷണം: പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു
കൊടുങ്ങല്ലൂര്‍: പൊതുമരാമത്ത് വകുപ്പ് റോഡ്സ് സബ്ഡിവിഷന് അസി. എക്സിക്യൂട്ടീവ് എന്‍ജിനീയറായിരുന്ന ഷൈലാ മോള്, ഹെഡ് ക്ലാര്‍ക്ക് ലൈജു എന്നിവരെ സസ്പെന്റു ചെയ്തു. സ്ഥലം മാറ്റത്തെ തുടര്‍ന്നു ചാര്ജൊഴിഞ്ഞ ഷൈലാ മോള് ഒരു കരാറുകാരന്റെ സാന്നിധ്യത്തില്‍ ഹെഡ് ക്ലാര്‍ക്കിന്റെ സഹായത്തോടെ ഓഫീസ് സമയം കഴിഞ്ഞു ഫയലുകള്‍ പരിശോധിച്ചുവെന്ന പരാതിയില്‍ നടത്തിയ വിജിലന്‍സ് അന്വേഷണത്തിന്റെ തുടര്‍ച്ചയാണു സസ്പെന്ഷന്. 2017 ഒക്ടോബര്‍ 24 നാണു പരാതിക്കിടയാക്കിയ സംഭവം നടന്നത്. മേലുദ്യോഗസ്ഥന്റെ അനുമതിയില്ലാതെ ഷൈലാ മോളും ലൈജുവും വൈകീട്ടു ഓഫീസ് സമയം കഴിഞ്ഞു കരാറുകാരനായ കെ.എ ഷിഹാബുമൊത്തു ഓഫീസില്‍ ഫയലുകള്‍ പരിശോധിച്ചതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പത്താഴക്കാട് സ്വദേശി ഉദാരത്ത് ഷിഹാബിന്റെ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. അസി: എന്‍ജിനീയര്‍ പ്രേംജിലാല്‍ ഉള്‍പ്പെടെ ചില ഉദ്യോഗസ്ഥര്‍ ഷൈലാ മോള്‍ക്കും ലൈജുവിനുമെതിരെ വിജിലന്‍സിനു മൊഴി നല്‍കിയിരുന്നു. അന്വേഷണത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തിയതായി വിജിലന്‍സ് കണ്ടെത്തിയ സാഹചര്യത്തിലാണു ഇരുവരെയും സസ്പെന്ഷന് . കൊടുങ്ങല്ലൂര്‍ സബ് ഡിവിഷനിലെ ഫയലുകള്‍ പരിശോധിച്ചു 28നകം റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് മധ്യമേഖലാ സൂപ്രണ്ടിംഗ് എന്ജിനീയര്ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."