കെട്ടിട നികുതി അടക്കണം
കാസര്‍കോട്: 2017-18 വര്‍ഷത്തെ വസ്തു നികുതി ഈ മാസം 31നകം എല്ലാ ഗ്രാമ പഞ്ചായത്തുകളിലും അതത് കെട്ടിട ഉടമസ്ഥര്‍ അടക്കണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മുന്‍ വര്‍ഷത്തെ വസ്തു നികുതി കുടിശിക അടക്കാനുള്ളവരുടെ പിഴപ്പലിശ 31 വരെ ഒഴിവാക്കി. നികുതി ഒടുക്കാത്തവര്‍ക്കെതിരേ ജപ്തി, പ്രോസിക്യുഷന് നടപടികള്‍ സ്വീകരിക്കുന്നതിന് എല്ലാ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രോസിക്യുഷന് നടപടി സ്വീകരിക്കുന്ന പക്ഷം അടക്കാനുള്ള നികുതിയുടെ 50 ശതമാനം പിഴയായും ഒ ടുക്കേണ്ടിവരും. ഗ്രാമ പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നികുതി അടക്കമുള്ള തനതുഫണ്ട് വിഭവ സമാഹരണം വളരെ അത്യന്താപേക്ഷിതമാണ്. ജപ്തി, പ്രോസിക്യുഷന് നടപടി ഒഴിവാക്കി എല്ലാ നികുതിദായകരും ഈ മാസം 31 നകം ഗ്രാമ പഞ്ചായത്തില്‍ വസ്തു നികുതി ഒടുക്കണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."