HOME
DETAILS
MAL
ആരോഗ്യവകുപ്പിന്റെ ഹൃദ്യം പദ്ധതിക്ക് സ്വസ്ത് ഭാരത് അവാര്‍ഡ്
backup
March 23 2018 | 02:03 AM
തിരുവനന്തപുരം: ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികള്‍ക്ക് സൗജന്യചികിത്സ ലഭ്യമാക്കുന്ന ആരോഗ്യവകുപ്പിന്റെ ഹൃദ്യം പദ്ധതിക്ക് സ്വസ്ത് ഭാരത് ഗോള്‍ഡ് അവാര്‍ഡ്.
ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന മിഷന് ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
ഇതുവരെ 320 ഓളം കുട്ടികള്‍ക്ക് ഹൃദ്യം പദ്ധതിവഴി ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞിട്ടുണ്ട്. ജനനം മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയകള്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലൂടെ സൗജന്യമായി ചെയ്യുന്ന പദ്ധതിയാണിത്.
പ്രതിവര്‍ഷം 2,000 കുട്ടികളാണ് സങ്കീര്‍ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്നത്. ഹൃദ്യം പദ്ധതിക്ക് ദേശീയതലത്തില്‍ ലഭിക്കുന്ന രണ്ടാമത്തെ പുരസ്കാരമാണിത്. എക്സ്പ്രസ് ഹെല്‍ത്ത് കെയര്‍ അവാര്‍ഡ് നേരത്തേ ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."