ഇന്റര്‍ യൂനിവേഴ്‌സിറ്റി മാപ്പിളകലോത്സവം കൊച്ചിയില്‍
കൊച്ചി: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ നാടക അക്കാദമിയുടെയും എം.ഇ.എസ് കോളജ് മാറംപിള്ളിയുടെയും എം.ഇ.എസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ 24ന് ഓള്‍ കേരള ഇന്റര്‍ യൂനിവേഴ്‌സിറ്റി മാപ്പിളകലോത്സവം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ വിവിധ സര്‍വകലാശാലാ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ടീമുകളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്. വിവിധ കോളജുകളില്‍ നിന്നായി ആയിരത്തോളം പ്രതിഭകള്‍ മാറംപിള്ളി എം.ഇ.എസ് കോളജില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കും. ഒപ്പന, ദഫ് മുട്ട്, കോല്‍ക്കളി, മാപ്പിളപ്പാട്ട്, കിസ്സ പാട്ട് തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങള്‍. രജിസ്‌ട്രേഷന് 9946243742 എന്ന നമ്പറില്‍ ബന്ധപ്പെടണം. അപേക്ഷാ ഫോമിന് ംംം.ാലാെമൃമാുമഹഹ്യ.ീൃഴ. എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വാര്‍ത്താ സമ്മേളനത്തില്‍ പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ടി.എം സക്കീര്‍ ഹുസൈന്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ.എ ബിജു, എം.എം അഷറഫ്, ഇബ്രാഹിം സലിം, എം.പി ജാസിര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."