HOME
DETAILS
MAL
സന്തോഷ് ട്രോഫി: മിസോറമിന് തുടര്‍ച്ചയായ രണ്ടാം ജയം
backup
March 23 2018 | 02:03 AM
കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ബി ഗ്രൂപ്പ് മത്സരത്തില്‍ തുടര്‍ച്ചയായ രണ്ടാം വിജയം സ്വന്തമാക്കി മിസോറം. മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് അവര്‍ ഒഡിഷയെ തുരത്തിയത്. മറ്റൊരു മത്സരത്തില്‍ കര്‍ണാടക 4-1ന് ഗോവയേയും തകര്‍ത്തു.
മിസോറമിനായി ലാല്‍ റൊമാവിയ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ലാല്‍ബിയഖുല, മാല്‍സൗമദവങ്, ലാല്‍റിന്‍പുയ എന്നിവരും വല ചലിപ്പിച്ചു. ബി ഗ്രൂപ്പില്‍ ഗോവയും ഒഡിഷയും തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് നേരിട്ടത്. ഇന്ന് നടക്കുന്ന ഗ്രൂപ്പ് എ മത്സരത്തില്‍ കേരളം- മണിപ്പൂരുമായും ചണ്ഡീഗഢ്- മഹാരാഷ്ട്രയുമായും ഏറ്റുമുട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."