HOME
DETAILS

ലേബര്‍ സെസ്; അന്യായമായ നികുതി പിരിവ് അവസാനിപ്പിക്കണം -കെ.ബി.ഒ.ഡബ്യൂ.എ

  
backup
March 23 2018 | 04:03 AM

%e0%b4%b2%e0%b5%87%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%86%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%ae%e0%b4%be%e0%b4%af-%e0%b4%a8%e0%b4%bf

 

കോഴിക്കോട്: ലേബര്‍ സെസിന്റെ പേരില്‍ അന്യായമായി നികുതി പിരിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് കേരള ബില്‍ഡിങ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. 30 വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടങ്ങള്‍ക്കുപോലും യാതൊരു മാനദണ്ഡങ്ങളുമില്ലാതെ ലേബര്‍ ക്ഷേമനിധി ബോര്‍ഡ് നോട്ടീസയച്ച് ഉടമകളെ ദ്രോഹിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. ഗ്രാമങ്ങളില്‍ കെട്ടിടങ്ങള്‍ക്ക് തുച്ഛമായ വാടകയാണ് ലഭിക്കുന്നത്. വാടക തര്‍ക്കങ്ങള്‍ കോടതി കയറുന്ന അവസ്ഥയില്‍ നിന്ന് കെട്ടിടഉടമകള്‍ക്ക് മോചനം ലഭിക്കണമെങ്കില്‍ പരിഷ്‌കരിച്ച കെട്ടിടവാടകബില്‍ പാസാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി പി.പി അലവിക്കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തയ്യില്‍ ഹംസഹാജി അധ്യക്ഷനായി. ജില്ല കമ്മിറ്റി ട്രഷറര്‍ പി. ചന്ദ്രന്‍ മണാശേരി, സി.ടി കുഞ്ഞോയി, അഡ്വ. ജനില്‍ ജോണ്‍, കരയത്ത് ഹമീദ് ഹാജി, മുഹമ്മദ് പുത്തൂര്‍, സുനില്‍ ജോര്‍ജ്, കുഞ്ഞിക്കണ്ണന്‍ ഉള്ളിയേരി പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പി.കെ ഫൈസല്‍ സ്വാഗതവും ടി.കെ ആസാദ് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  17 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

latest
  •  17 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  17 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  17 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  17 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  17 days ago
No Image

ആത്മകഥാ വിവാദം; ഡി സി ബുക്‌സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു

Kerala
  •  17 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Kerala
  •  17 days ago
No Image

കുടുംബ സംഗമം സംഘടിപ്പിച്ചു

oman
  •  17 days ago
No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  17 days ago