HOME
DETAILS
MAL
വികലാംഗ സമിതി ജില്ലാസമ്മേളനം 25ന്
backup
March 23 2018 | 04:03 AM
കോഴിക്കോട്: കേരള വികലാംഗ സമിതി ജില്ലാസമ്മേളനം 25ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കും. സമ്മേളനം രാവിലെ 10ന് മന്ത്രി എ.കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം 11.30ന് കലക്ടര്‍ യു.വി ജോസും പൊതുസമ്മേളനം ഉച്ചക്ക് 12ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറും ഉദ്ഘാടനം ചെയ്യും. വികലാംഗ പെന്ഷന് 3000ആയി വര്‍ധിപ്പിച്ച് മാസാമാസം വിതരണം ചെയ്യണമെന്നു സമിതി ആവശ്യപ്പെട്ടു. ബാങ്കുകള്‍ക്കു പലിശരഹിത വായ്പയും സബ്സിഡിയും അനുവദിക്കുക, നാലുചക്ര വാഹനങ്ങള്‍ ഉപയോഗിക്കുന്ന വികലാംഗ കുടുംബത്തെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, വീട്ടു നികുതി ഒഴുവാക്കുക എന്നീ ആവശ്യങ്ങളും ഭാരവാഹികളായ കെ. അശോകന്, കാട്ടുങ്കല്‍ ബാലന്, പി.വി നാമദേവന്‍, മടപ്പൂര്‍ സൈനുദീന്‍, എന്‍.പി അബ്ബാസ്, സത്യന് കാപ്പ് എന്നിവര്‍ വാര്‍ത്താസമ്മേളത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."