കീഴാറ്റൂര്‍ കലുഷിതം
വീട് ആക്രമിച്ച് സമരത്തെ
അടിച്ചമര്‍ത്താമെന്ന്
വ്യാമോഹിക്കരുത്:
പാച്ചേനി
കണ്ണൂര്‍: വയല്‍ക്കിളികള്‍ മുന്നോട്ടുവയ്ക്കുന്ന ആശയം ന്യായമാണെന്നും വീടാക്രമിച്ച് സമരത്തെ അടിച്ചമര്‍ത്താമെന്ന് ആരും വ്യാമോഹിക്കരുതെന്നും ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി. കീഴാറ്റൂരില്‍ സുരേഷ് കീഴാറ്റൂരിന്റെ അക്രമത്തിനിരയായ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പാച്ചേനി. കേരളത്തിലെ മിക്ക പൊതുസമൂഹവും വയല്‍ക്കിളികള്‍ക്കൊപ്പമാണ്. പൊലിസ് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വീടാക്രമിച്ചവരെ കണ്ടെത്തണം. സി.പി.എമ്മിനൊപ്പം ചേര്‍ന്ന് സമരത്തെ പൊളിക്കാനാണ് കഴിഞ്ഞ ദിവസം പൊലിസ് ശ്രമിച്ചത്. സി.പി.എം എന്തിനാണ് ബഹുജന പ്രക്ഷോഭത്തിനൊരുങ്ങുന്നത്. മേല്‍പ്പാലം എന്ന ആവശ്യം പരിഗണിക്കാത്തതിന് പിറകിലുള്ള താത്പര്യം എന്താണെന്ന് സി.പി.എം വ്യക്തമാക്കണമെന്നും പാച്ചേനി പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.എം പ്രേംകുമാര്‍, നൗഷാദ് ബ്ലാത്തൂര്‍, ടി.ആര് മോഹന്‍ദാസ്, എം.എന്‍ പൂമംഗലം, പി.വി കുഞ്ഞിക്കണ്ണന് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."