അധ്യാപകന് എതിരായ നടപടി പ്രതിഷേധാര്‍ഹം: എസ്.വൈ.എസ്
കോഴിക്കോട്: പുരാതന ഭാരതത്തില്‍ മാറ് മറയ്ക്കാന്‍ അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് അവകാശം നിഷേധിക്കപെട്ടിരുന്നു. ബ്രാഹ്മണ്യത്തിന്റെ ആസ്വാദന ആഗ്രഹകൂടുതലായിരുന്നു കാരണം. ഇപ്പോള്‍ മാറ് മറയ്ക്കണമെന്ന് പറഞ്ഞത് സ്ത്രീനിന്ദയാണന്ന വാദം പഴയത് പുതിയതായി അവതരിപ്പിക്കലാണന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിങ് സെക്രട്ടറിമാരായ പിണങ്ങോട് അബൂബക്കര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവര്‍ പ്രസ്താവിച്ചു.
മാറ് മറയ്ക്കാനുള്ള അവകാശത്തിന് വേണ്ടി ശബ്ദിച്ച സ്ത്രീകളുടെ പിന്‍തലമുറക്കാരില്‍ ചിലര്‍ അനാവരണ ആവശ്യം ഉയര്‍ത്തുന്നത് ദുഃഖകരമാണെന്നും നേതാക്കള്‍ പറഞ്ഞു. ലിംഗസമത്വ വാദത്തിനപ്പുറത്ത് മാനവികതയുടെ സൗന്ദര്യം കൂടി വായിക്കാന്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊതുബോധം ഉണരേണ്ടതുണ്ട് .
മതവിഷയം പറഞ്ഞ് സ്ത്രീനിന്ദയായി കണക്കാക്കി കേസെടുത്ത പോലിസ് നടപടി ശരിയായില്ല. പോലിസ് നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണ്. രംഗം വഷളാക്കിയവരും വഷളാക്കുന്നവരും തിരുത്താന്‍ വൈകരുത് എന്ന് നേതാക്കള്‍ ആവശ്യപെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."