HOME
DETAILS
MAL
കേന്ദ്രസംഘം കീഴാറ്റൂര്‍ സന്ദര്‍ശിക്കണമെന്ന് ബി.ജെ.പി
backup
March 23 2018 | 18:03 PM
ന്യൂഡല്‍ഹി: കീഴാറ്റൂര്‍ നെല്‍വയലില്‍ ബൈപാസ് നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തണമെന്നും ദേശീയ പാത അതോറിറ്റിയിലേയും പരിസ്ഥിതി വകുപ്പിലേയും ഉദ്യോഗസ്ഥരടങ്ങിയ ഉന്നതതല സംഘം കീഴാറ്റൂര്‍ സന്ദര്‍ശിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
ബദല്‍ പാത കണ്ടെത്താന്‍ ശ്രമിക്കണമെന്നും വിശദമായ ചര്‍ച്ചക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പാടുള്ളൂവെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കശുവണ്ടി മേഖലയെ സംരക്ഷിക്കാന്‍ ഇറക്കുമതി തീരുവ പൂര്‍ണമായും എടുത്തുകളയണമെന്നും ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."