തിലകന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
മനാമ: ബഹ്‌റൈനില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പ്രശസ്ത ഫുട്‌ബോള്‍ പരിശീലകനും കണ്ണൂര്‍ പയ്യാമ്പലം സ്വദേശിയുമായ ഒ.കെ തിലകന്റെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച വൈകിട്ട് 3.30നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസിലാണ് മൃതദേഹം കൊണ്ടുപോയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ ആരോപണത്തെ തുടര്‍ന്നാണ് മൃതദേഹം നാട്ടിലേക്കയക്കുന്നത് വൈകിയത്.
തിലകന്‍ ആത്മഹത്യ ചെയ്യാനുള്ള യാതൊരു സാഹചര്യവുമില്ലെന്നായിരുന്നു കുടുംബത്തിന്റെ ആദ്യ പ്രതികരണം.
2016 മുതല്‍ ബഹ്‌റൈനിലെ ഇന്ത്യന്‍ ടാലന്റ് അക്കാദമിയില്‍ ഫുട്‌ബോള്‍ പരിശീലകനായി ജോലിചെയ്തിരുന്ന തിലകനെ ഫെബ്രുവരി നാലുമുതല്‍ കാണാതായിരുന്നു.
ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ഫെബ്രുവരി 28ന് രാവിലെ പതിനൊന്നരയോടെ ഹിദ്ദ് പാലത്തിനടിയില്‍ കയറില്‍ തൂങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."