അപ്പവാണിഭ നേര്‍ച്ചക്ക് ഉജ്ജ്വല തുടക്കം
കോഴിക്കോട്: ചരിത്ര പ്രസിദ്ധമായ കോഴിക്കോട് ഇടിയങ്ങര ശൈഖ് പള്ളിയിലെ 459-ാം അപ്പവാണിഭ നേര്‍ച്ചക്ക് ഉജ്ജ്വല തുടക്കം. വൈകിട്ട് 5ന് നടന്ന അജ്മീര്‍ ഖാജാ അനുസ്മരണം കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സൂഫീവര്യന്മാര് എന്നും മാനവികതയുടെ പ്രാചാരകരാണെന്നും ജീവകാരുണ്യമാണ് അവരുടെ മുഖമുദ്രയെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു. പുണ്യപുരുഷന്മാരില്ലായിരുന്നുവെങ്കില് കേരളത്തില്‍ യഥാര്‍ഥ ഇസ്ലാം എത്തില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒളവണ്ണ അബൂബക്കര്‍ ദാരിമി അധ്യക്ഷനായി. ശുഐബ് ഹൈതമി വാരാമ്പറ്റ മുഖ്യപ്രഭാഷണം നടത്തി. അല്‍ഹാഫിള് സയ്യിദ് ഹുസൈന് ബാഫഖി കൊയിലാണ്ടി, അബ്ദുല്‍ ബാരി ബാഖവി വാവാട്, പൂമുള്ളകണ്ടി കുഞ്ഞമ്മദ് ഹാജി നന്തി തുടങ്ങിയവര്‍ സംബന്ധിച്ചു.
രാത്രി 8 ന് നടന്ന മൗലിദ് പാരായണത്തിനും ദുആ മജ്ലിസിനും പി.എസ്.ഹൈദ്രോസ് മുസ്ലിയാര് ചെറുവാളൂര്‍ നേതൃത്വം നല്കി. ശൈഖ് പള്ളി ഇമാം എം.അബ്ദുല്‍ ഗഫ്ഫാര്‍ ദാരിമി സ്വാഗതവും കെ.അബുഹാജി രാമനാട്ടുകര നന്ദിയും പറഞ്ഞു. ഇന്ന് രാത്രി 8.30 ന് മുഹമ്മദലി ദാരിമി ശ്രീകണ്ഠപുരവും നാളെ സിറാജുദ്ദീന് ദാരിമി കക്കാടും പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."