'പരാതികള്‍ തീര്‍പ്പാക്കാതെ സര്‍വേ നടത്തുന്നത് കൈയേറ്റം'
മലപ്പുറം: ദേശീയപാത 66 ബി.ഒ.ടി ടോള്‍ റോഡ് വികസനവുമായി ബന്ധപ്പെട്ട് സ്ഥലവും കിടപ്പാടവും കെട്ടിടങ്ങളും തൊഴിലും നഷ്ടപ്പെടുന്നവരുടെ പരാതി സ്വീകരിച്ച് തീര്‍പ്പ് കല്‍പ്പിക്കാതെ അവരുടെ ഭൂമിയിലും വീട്ടിനകത്തുമൊക്കെ കയറി കല്ലിടുന്നത് കൈയേറ്റമാണെന്ന് എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍. വന്‍ പൊലിസ് സന്നാഹത്തെ അണിനിരത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് സര്‍വേ നടത്തുന്നത്.
ഇത് ജനാധിപത്യ വിരുദ്ധമായ നടപടിയാണ്. മലപ്പുറത്തോടൊപ്പം സ്ഥലമെടുപ്പ് വിജ്ഞാപനമിറങ്ങിയ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 21 ദിവസത്തെ സാവകാശം പരാതി കൊടുക്കുവാന്‍ നല്‍കിയിട്ടുണ്ട്. പരാതിക്കാരെ മുഴുവന്‍ വിളിച്ച് ഹിയറിങ് നടത്തി പരാതിക്ക് തീര്‍പ്പുണ്ടാക്കിയ ശേഷം മാത്രമേ അവിടെ സര്‍വേ ആരംഭിക്കൂ എന്നിരിക്കെ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി മലപ്പുറത്ത് കല്ലിടല്‍ തുടങ്ങിയത് ജില്ലയിലെ ഇരകളോടുള്ള പ്രതികാര മനോഭാവത്തിന്റെ ലക്ഷണമാണ്.
പരാതികള്‍ തീര്‍പ്പാക്കുന്നത് വരെ സര്‍വേ നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."