HOME
DETAILS

എടവിലങ്ങ് കാരയില്‍ കടക്കുന്നേരെ ആക്രമണം; കടയുടമക്ക് പരുക്കേറ്റു

  
backup
June 02 2016 | 23:06 PM

%e0%b4%8e%e0%b4%9f%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%99%e0%b5%8d%e0%b4%99%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95

കൊടുങ്ങല്ലൂര്‍: നാല് മാസം മുന്‍പ് നന്നാക്കിയ മൊബൈല്‍ ഫോണിനെക്കുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് മൊബൈല്‍ ഷോപ്പിന് നേരെ ആക്രമണം. കടയുടമയെ മര്‍ദിച്ചു. കട അടിച്ച് തകര്‍ത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് കാരയില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി ഹര്‍ത്താല്‍ ആചരിക്കും.
എടവിലങ്ങ് കാര സെന്ററിലെ ബഹദൂര്‍ ഷോപ്പിങ് മാളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റോബറി മൊബൈല്‍ ആന്‍ഡ് കംപ്യൂട്ടേഴ്‌സ് എന്ന സ്ഥാപനമാണ് അടിച്ച് തകര്‍ത്തത്. കടയുടമ കാര പാണ്ടികശാലക്കല്‍ അബ്ദുള്‍ അസീസ്(48) നെ അക്രമി ക്രൂരമായി മര്‍ദിച്ചു.
ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സംഭവം. കടയില്‍ ജോലിക്കാര്‍ മാത്രമുള്ള സമയത്താണ് ഒരാള്‍ മൊബൈല്‍ ഫോണ്‍ കേടുവന്നതായി പറഞ്ഞ് കടയിലെത്തിയത്. ഇയാള്‍ കടയില്‍ ബഹളം വെച്ചപ്പോള്‍ ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കടയുടമ എത്തി ഇയാളോട് സംസാരിച്ചു. എന്നാല്‍ ക്ഷുഭിതനായ ഇയാള്‍ കടയുടമയെ കഴുത്തിന് പിടിച്ച് ഞെരിക്കുകയും, കൈ പിടിച്ച് പിരിക്കുകയും ചെയ്തു.
തുടര്‍ന്ന് ഇരുമ്പ് വടി കൊണ്ട് കട തല്ലി തകര്‍ക്കുകയായിരുന്നു. ഇതോടെ കടയുടമ പുറത്ത് ഇറങ്ങിയപ്പോള്‍ ഓടിയെത്തിയ ഇയാള്‍ വീണ്ടും മര്‍ദിക്കുകയും ചവിട്ടി താഴെയിടുകയും ചെയ്തുവെന്ന് ആശുപത്രിയില്‍ കഴിയുന്ന കടയുടമ പറഞ്ഞു. കടക്ക് വലിയതോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് കാരയില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിക്കും. സംഭവത്തിന് ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ആര്‍ വിനോദ്കുമാര്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഭയാർഥികൾക്ക് സഹായമെത്തിക്കാനുള്ള യുഎൻ പദ്ധതിയിലേക്ക് 2 ലക്ഷം ഡോളർ സംഭാവന ചെയ്‌ത് യുഎഇ

uae
  •  7 days ago
No Image

കണ്ണൂര്‍ പാനൂരില്‍ സ്‌ഫോടനം; ബോംബെറിഞ്ഞതെന്ന് സംശയം, റോഡില്‍ കുഴി

Kerala
  •  7 days ago
No Image

കാസര്‍കോട്ടെ പ്രവാസിയുടെ കൊലപാതകം: നേരത്തേ പരാതി നല്‍കി, പൊലിസ് മുഖവിലക്കെടുത്തില്ലെന്ന് ബന്ധുക്കള്‍ 

Kerala
  •  7 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വനിതാ പിജി ഡോക്ടറെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സംഭവം രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ

Kerala
  •  7 days ago
No Image

സൗത്ത് അൽ ശർഖിയയിൽ വെള്ളത്തിനടിയിൽ ആർക്കിയോളജിക്കൽ സർവേ ആരംഭിച്ച് ഒമാൻ

oman
  •  7 days ago
No Image

എലത്തൂരിലെ ഡീസല്‍ ചോര്‍ച്ച: , ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് തുടങ്ങും, അന്വേഷണ റിപ്പോര്‍ട്ടുകള്‍ കലക്ടര്‍ക്ക് കൈമാറും

Kerala
  •  7 days ago
No Image

വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പ് നൽകി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം

qatar
  •  7 days ago
No Image

അവകാശങ്ങള്‍ നേടാനായി കാല്‍നടയായി 101 കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയിലേക്ക്; 'ദില്ലി ചലോ' മാര്‍ച്ചിന് ഇന്ന് തുടക്കം 

National
  •  7 days ago
No Image

ദേശീയ ദിന വാരാന്ത്യത്തിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് സൗജന്യ ചൈൽഡ് കാർ സീറ്റുകൾ സമ്മാനിച്ച് ദുബൈ

uae
  •  7 days ago
No Image

മറന്നു കളയാനുള്ളതല്ല ബാബരി

National
  •  7 days ago