HOME
DETAILS

ദലിതന്റെ വീട്ടിലെ ഭക്ഷണത്തിന് അയിത്തം: ലജ്ജാകരം

  
backup
March 24 2018 | 07:03 AM

%e0%b4%a6%e0%b4%b2%e0%b4%bf%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%a4

 

എ.ജി.സി ബഷീര്‍
(ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)
ആധുനിക മലയാളി സമൂഹത്തിനു മാനക്കേടുണ്ടാക്കുന്ന സംഭവമാണ് പരപ്പ തുമ്പ കോളനിയില്‍ നടന്നത്. പഴയ അസമത്വങ്ങള്‍ പുതിയ കാലത്ത് വീണ്ടും കടന്നു വരുന്നു എന്നതിനു തെളിവാണിത്. മനുഷ്യ മനസിന്റെ വൈകൃതമാണ് ഇതു കാണിക്കുന്നത്. തീര്‍ത്തും പ്രതിഷേധാര്‍ഹമാണ് ഈ സംഭവം. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്കെതിരേ നടപടിയുണ്ടാവണം.
ഡോ. എ.എം ശ്രീധരന്‍(കാംപസ് ഡയരക്ടര്‍ , ഡോ.പി.കെ രാജന്‍ സ്മാരക കാംപസ്, നീലേശ്വരം)
ജില്ലയുടെ വിവിധ മേഖലകളില്‍ ഇന്നും ജാതി വ്യവസ്ഥയുടെ തീവ്രത അനുഭവിക്കുന്നുണ്ടെന്ന് ഒരു വര്‍ഷം മുന്‍പ് ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അന്ന് അതിനെതിരേ വിവിധ പ്രദേശങ്ങളില്‍ എതിര്‍പ്പും ഭീഷണിയും ഉണ്ടായിരുന്നു. എന്നാല്‍ 'സുപ്രഭാതം' വാര്‍ത്ത എന്റെ നിരീക്ഷണം ശരിയാണെന്നു തെളിയിക്കുന്നു. അന്നത്തെ വെളിപ്പെടുത്തലില്‍ ക്ഷുഭിതരായ സുഹൃത്തുക്കള്‍ ഇത്തരം അധാര്‍മികതകളും കാലത്തിനു യോജിക്കാത്ത അസമത്വങ്ങളും ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കണമെന്ന അപേക്ഷയുണ്ട്.സാംസ്‌കാരികമായ യാഥാര്‍ഥ്യങ്ങളുടെ നേര്‍ക്കു കണ്ണടച്ചു കൊണ്ടു പുതിയ കാലത്ത് ഒരു ജീവിതം സാധ്യമല്ല. കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍ക്ക് ഒരു താക്കീതായാണ് ഈ വാര്‍ത്തയെ കാണുന്നത്.

മാധവന്‍ പുറച്ചേരി (കവി)
കേരളം ഭ്രാന്താലയമാണെന്ന് വിവേകാനന്ദന്‍ വിശേഷിപ്പിച്ചത് മലബാറിനെ മുന്‍നിര്‍ത്തി തന്നെയായിരുന്നു.ഇക്കാലത്തും അതേപടി നില്‍ക്കുന്നു എന്നത് അമ്പരപ്പിക്കുന്നു. ഒറ്റപ്പെട്ട തുരുത്തുകളിലായി ആ ഭ്രാന്താലയം ഇന്നും കേരളത്തില്‍ ഉണ്ട്. കേരള മോഡല്‍ എന്ന പേരില്‍ നാം അഭിമാനിക്കുന്ന വികസന സങ്കല്‍പ്പങ്ങള്‍ക്ക് ഇങ്ങനെയൊരു ഭീകരമായ മറുവശം കൂടിയുണ്ടെന്ന് ഓര്‍ത്ത് നാം ലജ്ജിക്കണം. പരപ്പ തുമ്പ പ്രദേശങ്ങളിലെ പൊതുപ്രവര്‍ത്തകര്‍ ഈ ലജ്ജാ ഭാരത്തില്‍നിന്നു നമ്മെ കരകയറ്റുമെന്നാണ് പ്രതീക്ഷ.
സി.എം വിനയചന്ദ്രന്‍ (പു.ക.സ ജില്ലാ പ്രസിഡന്റ്)
നമ്മുടെ നാടിന്റെ പ്രബുദ്ധതയക്കും നവോത്ഥാന പാരമ്പര്യങ്ങള്‍ക്കും കളങ്കമേല്‍പ്പിക്കുന്ന ഒരു വാര്‍ത്തയാണിത്. കേരളം പിറകോട്ടു നടക്കുന്നു എന്നു പറയേണ്ടി വരുന്ന സന്ദര്‍ഭം.
നവോത്ഥാനപൂര്‍വ കേരളത്തിന്റെ ഇരുണ്ട ഭൂമികകളെ പുനരാനയിക്കുന്ന തരത്തില്‍ ജീര്‍ണ സംസ്‌കാരത്തെ മനസില്‍ വളര്‍ത്തുന്ന ആളുകള്‍ ഇന്നും നമുക്കിടയില്‍ ഉണ്ടാകുന്നുവെന്നത് നാം ജാഗ്രതയോടെ കാണേണ്ടതാണ്.
ഇത്തരം പ്രവണതകള്‍ക്കെതിരേ എല്ലാവരും ഒറ്റമനസോടെ അണിനിരക്കേണ്ടതുണ്ട്.

സി.പി.എം
പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്ത നടപടിയാണിതെന്നു സി.പി.എം ജില്ലാ കമ്മിറ്റി അംഗം ടി.കെ രവി. ഇതിനെ സമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സാമൂഹ്യ ഇടപെടല്‍ എല്ലാ മേഖലകളില്‍ നിന്നും ഉണ്ടാകണം.

കോണ്‍ഗ്രസ്
പരിഷ്‌കൃത സമൂഹത്തില്‍ ഇന്നും ഇത്തരത്തിലുള്ള ജാതീയത നിലനില്‍ക്കുന്നു എന്നത് അങ്ങേയറ്റം അപലപനീയവും തീര്‍ത്തും ഒഴിവാക്കപ്പെടേണ്ടതുമാണെന്ന് കിനാനൂര്‍-കരിന്തളം മണ്ഡലം പ്രസിഡന്റ് സി.വി ഗോപകുമാര്‍. ഇതു നമ്മുടെ സമൂഹത്തെ വീണ്ടും പഴയ കാലഘട്ടത്തിലേക്കു നയിക്കും.
ഡി.വൈ.എഫ്.ഐ
സാംസ്‌കാരിക കേരളത്തിന് അപമാനകരമാണ് പരപ്പ തുമ്പ കോളനിയില്‍ നടന്ന സംഭവമെന്ന് ജില്ലാ ജോ. സെക്രട്ടറി സി. സുരേശന്‍. ഈ സംഭവത്തിനെതിരേ സമൂഹം ഉണരണം. പ്രതിഷേധങ്ങള്‍ക്കുനേതൃത്വം നല്‍കാന്‍ ഡി.വൈ.എഫ്.ഐയും ഉണ്ടാകും.

യൂത്ത് കോണ്‍ഗ്രസ്
പരിഷ്‌കൃത സമൂഹത്തില്‍ പ്രാകൃത സംസ്‌കാരം അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ആരുടെ ഭാഗത്തു നിന്നുണ്ടായാലും എതിര്‍ക്കപ്പെടേണ്ടതാണെന്ന് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് ചോയ്യംകോട്. പരപ്പ തുമ്പ കോളനിയില്‍ നടന്ന സംഭവം പരിശോധിച്ച് ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

എ.ഐ.വൈ.എഫ്
ജാതീയത ഇന്നും ഉണ്ടെന്നതിന്റെ തെളിവാണിതെന്നു ജില്ലാ സെക്രട്ടറി മുകേഷ് ബാലകൃഷ്ണന്‍. ഇതില്ലാതായെന്ന് അവകാശപ്പെടുമ്പോഴും പലരുടെയും മനസില്‍ ഇന്നും ഇത്തരം ചിന്തകളുണ്ട്.
ജില്ലയുടെ വിവിധ മേഖലകളില്‍ ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്. അതു തുടച്ചു മാറ്റാന്‍ എല്ലാവരും മുന്നിട്ടിറങ്ങണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago
No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago
No Image

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഗള്‍ഫ് എയര്‍

bahrain
  •  2 months ago
No Image

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം 

Kerala
  •  2 months ago
No Image

ദുബൈ; അശ്രദ്ധമായി റോഡ് മുറിച്ചുകടക്കൽ: 37 പേർക്ക് കനത്ത പിഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; നാളെ സ്‌കൂളുകൾക്കും പ്രൈവറ്റ് സ്ഥാപനങ്ങളടക്കമുള്ളവയ്ക്കും അവധി

oman
  •  2 months ago
No Image

ശബരിമല സ്‌പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ 

Kerala
  •  2 months ago