സ്പെഷല്‍ റൂള്‍ രൂപീകരിക്കാന്‍ നടപടി: മുഖ്യമന്ത്രി
തിരുവനന്തപുരം: വിവിധ വകുപ്പുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും നിയമനങ്ങള്‍ക്കുള്ള സ്പെഷ്യല്‍ റൂള്‍ രൂപീകരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതു സംബന്ധിച്ച ടി വി രാജേഷിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടുനല്‍കിയ വിവിധ കമ്പനി ബോര്‍ഡ് കോര്പ്പറേഷന് എന്നിവിടങ്ങളില്‍ പിഎസ്സി വഴി നിയമനം നടത്തുന്നതിനാവശ്യമായ സ്പെഷ്യല്‍ റൂള്‍സ് എത്രയും വേഗം രൂപീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ക്ക് 2014ല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ കാലതാമസം വരുന്നത് ശ്രദ്ധയില്പ്പെട്ടിട്ടുണ്ട. ഇതേതുടര്‍ന്ന് സ്പെഷ്യല്‍ റൂള്‍സ് സമയബന്ധിതമായി രൂപീകരിച്ച് ഒഴിവുകള്‍ യഥാസമയം പി.എസ്.സിയെ അറിയിക്കുവാനും ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാനും 2017ഒക്ടോബര്‍ ഏഴിലെ സര്‍ക്കുലര്‍ മുഖാന്തിരം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."