ജോണികുട്ടിയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍: കൂടുതല്‍ പേരെ ചോദ്യം ചെയ്യും
കൊട്ടാരക്കര: മൃതദേഹം കത്തിക്കാന്‍ ശ്രമിച്ച നിലയില്‍ വാളകം എം.എല്‍.എ ജങ്ഷനില്‍ കാണപ്പെട്ട നെടുവം വയലില്‍ പുത്തന്‍വീട്ടില്‍ ജോണികുട്ടിയുടെ മരണം കൊലപാതകമാണെന്ന് സംശയം. പൊലിസിനും ഇതേ നിഗമനമുണ്ട്. പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുള്ള പ്രദേശവാസികളായ നാലുപേരെ റൂറല്‍ എസ്.പി യുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. ഇവരില്‍ നിന്നും വ്യക്തമായ സൂചനകള്‍ പൊലിസിന് ലഭിച്ചിട്ടില്ല. ൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് പൊലിസിന്റെ തീരുമാനം.
രണ്ടുവിധത്തില്‍ മരണം സംഭവിക്കാമെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ പൊലിസിന് നല്‍കിയിട്ടുള്ള വിശദീകരണം. ആക്രമണത്തില്‍ കൊല്ലപ്പെടുകയോ മറിഞ്ഞുവീണ് അപകടം സംഭവിക്കുകയോ ആകാം. എന്നാല്‍ മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചതാണ് ദുരൂഹം. മൃതശരീരം പകുതി കത്തികരിഞ്ഞ നിലയിലായിരുന്നു. തലയില്‍ ആഴത്തിലുള്ള മുറിവും പറ്റിയിരുന്നു.
മദ്യം ഒഴിച്ച് കത്തിക്കാനുള്ള ശ്രമമാണുണ്ടായതെന്നാണ് അനുമാനം. സമീപത്ത് ഒഴിഞ്ഞ മദ്യകുപ്പികളും കാണപ്പെട്ടിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ സമീപത്തെ ഫോണുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലിസ് നടത്തിവരുന്നുണ്ട്.
കുറ്റകൃത്യമാണെങ്കില്‍ അതിനുള്ള ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."