HOME
DETAILS

യാതൊരു വിവരവുമില്ല; അവര്‍ വരുന്നു...പോകുന്നു...

  
backup
March 25 2018 | 02:03 AM

%e0%b4%af%e0%b4%be%e0%b4%a4%e0%b5%8a%e0%b4%b0%e0%b5%81-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0%e0%b4%b5%e0%b5%81%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%85%e0%b4%b5%e0%b4%b0%e0%b5%8d



കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ട അക്രമസംഭവങ്ങള്‍ നിരവധിയുണ്ടായിട്ടും ആവശ്യമായ മുന്‍കരുതലെടുക്കാതെ അധികൃതര്‍. സംസ്ഥാനം ഏറ്റവുമധികം ചര്‍ച്ച ചെയ്ത കൊലക്കേസുകളിലടക്കം ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രതികളായിട്ടും ആവശ്യമായ നടപടികളെടുക്കാന്‍ ഇനിയും ആരംഭിച്ചിട്ടില്ല.
ഏറ്റവുമൊടുവില്‍ നടന്ന പുത്തന്‍വേലിക്കര കൊലക്കേസില്‍ പ്രതിയായ ഇതരസംസ്ഥാന തൊഴിലാളി പിടിയിലായത് തികച്ചും യാദൃശ്ചികം മാത്രമാണ്. അസം സ്വദേശിയായ പരിമള്‍ സാഹു (മുന്ന 24) എന്നയാളാണ് പുത്തന്‍വേലിക്കര സ്വദേശിനിയായ വീട്ടമ്മ മോളി കൊല്ലപ്പെട്ട കേസില്‍ പിടിയിലായത്. മോളിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവന്ന ഇയാളെ സമീപത്തെ വീട്ടുകാര്‍ക്കും കച്ചവടക്കാര്‍ക്കും പരിചയമുള്ളതുകൊണ്ട് മാത്രമാണ് പിടികൂടാന്‍ കഴിഞ്ഞത്. ഇയാളുടെ യാതൊരു വിവരവും സ്ഥലം പൊലിസ് സ്റ്റേഷനിലുണ്ടായിരുന്നില്ല.
തൃശൂര്‍ ജില്ലയിലെ പാവറട്ടിയില്‍ ഉമ്മയും മകളും ഉറങ്ങിക്കിടന്ന വീടിന് തീവച്ച സംഭവത്തിലും ആലുവ-പറവൂര്‍ റോഡില്‍ മാളികം പീടികയില്‍ യുവതിയും കുഞ്ഞും കൊല്ലപ്പെട്ട സംഭവത്തിലും പ്രതികള്‍ പശ്ചിമബംഗാള്‍ സ്വദേശികള്‍, കാക്കനാട് കുന്നുംപുറത്ത് ബംഗാളി തൊഴിലാളിയെ വെട്ടിയും കുത്തിയും കൊന്ന ശേഷം നാടുവിട്ടത് ഒറീസക്കാരാണ്. എറണാകുളം നഗരമധ്യത്തിലെ ഹോട്ടലില്‍ തൊഴിലാളിയെ കുത്തിക്കൊന്ന് കടന്നത് ബീഹാര്‍ സ്വദേശി, കോട്ടയം വൈക്കത്ത് മോഹന്‍ദാസിനെ കൊന്നുചാക്കിലാക്കി തോട്ടില്‍ ഉപേക്ഷിച്ച കേസിലെ പ്രതി മറ്റൊരു അസംകാരന്‍, കേരളം ഏറ്റവുമധികം ചര്‍ച്ച ചെയ്ത ജിഷ കേസില്‍ പിടിയിലായതും അസം സ്വദേശി.
ഇത്തരം കേസുകള്‍ വര്‍ധിക്കാന്‍ തുടങ്ങിയതോടെ 2010 മുതല്‍ ഡി.ജി.പിമാര്‍ മുഴുവന്‍ പൊലിസ് സ്റ്റേഷനുകളിലേക്കും ഇതര സംസ്ഥാന തൊഴിലാളികളുടെ ഫോട്ടോയും മറ്റു വിവരങ്ങളുമടങ്ങിയ ഫയല്‍ തയാറാക്കാന്‍ സര്‍ക്കുലര്‍ അയച്ചിരുന്നു. തൊഴിലാളികളെ ജോലിക്ക് കൊണ്ടുവരുന്നവര്‍ ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ സ്റ്റേഷനില്‍ ഹാജരാക്കണമെന്നും നിബന്ധനവെച്ചു. എന്നാല്‍ ഒരിടത്തുപോലും ഇതൊന്നും നടക്കുന്നില്ല. വിവിധ സംസ്ഥാനങ്ങളില്‍ കുറ്റകൃത്യങ്ങള്‍ നടത്തിയശേഷം കേരളത്തിലെത്തി ഒളിവില്‍ കഴിയുന്നവരടക്കം ഇവര്‍ക്കിടയിലുണ്ടെന്ന് പൊലിസ് തന്നെ സമ്മതിക്കുന്നു.
കേരളത്തില്‍ എത്ര ഇതര സംസ്ഥാന തൊഴിലാളികളുണ്ടെന്ന കണക്ക് തൊഴില്‍ വകുപ്പിന്റെ പക്കലുമില്ല. ഇതര സംസ്ഥാന തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്ത് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനും ഇന്‍ഷുറന്‍സ് പരിരക്ഷയൊരുക്കാനുമൊക്കെ പദ്ധതി തയാറാക്കിയിട്ടുണ്ടെങ്കിലും അതും വേണ്ടത്ര വിജയിച്ചില്ല.
തൊഴില്‍വകുപ്പ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ക്കാനായി വിധ ജില്ലാ ലേബര്‍ ഓഫിസുകള്‍ കണക്കുകള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നുണ്ട്. തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാംപുകളിലെത്തി വിവരങ്ങള്‍ ശേഖരിച്ച് അപ്പോള്‍തന്നെ കാര്‍ഡ് നല്‍കുന്നതാണ് രീതി. ഈ കാര്‍ഡ് ലഭ്യമായാല്‍ ഇവര്‍ക്ക് ചികിത്സാ സഹായത്തിന് 15000 രൂപയും മരണാനന്തര സഹായമായി രണ്ടുലക്ഷം രൂപയും ലഭ്യമാകും. എന്നാല്‍ പല ജില്ലകളിലും പകുതിപേര്‍പോലും ഇത്തരം കാര്‍ഡ് ലഭിച്ചവരല്ല.
കേരളത്തില്‍ എത്ര ഇതര സംസ്ഥാന തൊഴിലാളികളുണ്ടെന്ന കൃത്യമായ യാതൊരു കണക്കുമില്ല. മുപ്പത് ലക്ഷത്തിലധികം എന്ന ഏകദേശ കണക്കുമാത്രമാണ് അധികൃതരുടെ പക്കലുള്ളത്. ഒരിടത്ത് ഉറച്ചുനിന്ന് തൊഴിലെടുക്കുന്ന സ്വഭാമില്ലാത്തതും ജില്ലതോറും മാറിക്കൊണ്ടിരിക്കുന്നതുമാണ് വിവര ശേഖരണത്തിന് തടസമെന്നാണ് തൊഴില്‍ വകുപ്പ് വിശദീകരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  13 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  an hour ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago