സ്‌കൂളുകള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണം:കലക്ടര്‍
കൊല്ലം: ജില്ലയില്‍ വളരെ ശോചനീയാവസ്ഥയിലുള്ളതും അപകടകരമായ സാഹചര്യത്തില്‍ കോമ്പൗണ്ട് വാളുകള്‍, മരങ്ങള്‍ തുടങ്ങിയവയുള്ളതുമായ സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അടിയന്തരമായി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയും മരങ്ങള്‍ മുറിച്ചുമാറ്റിയും വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണായ ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ ഉത്തരവിട്ടു. ഉത്തരവ് എല്ലാ സര്‍ക്കാര്‍എയ്ഡഡ്‌സ്വകാര്യ സ്‌കൂളുകളും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം ദുരന്തനിവാരണ ആക്ട് അനുസരിച്ച് നിയമ നടപടികള്‍ സ്വീകരിക്കും.
പൊതുമരാമത്ത് കെട്ടിട വിഭാഗം സ്‌കൂളുകളുടെ ഫിറ്റ്‌നസ്
ഉറപ്പ് വരുത്തണമെന്നും നിര്‍ദേശമുണ്ട്.
മുഖത്തല സ്‌കൂളിന് ഇന്ന് അവധി
കൊല്ലം: അപകടം നടന്ന മുഖത്തല എം.ജി.റ്റി.എച്ച് സ്‌കൂളിന് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ അറിയിച്ചു. സ്‌കൂളിലെ കെട്ടിടങ്ങള്‍ക്ക് സുരക്ഷിതത്വമുണ്ടോയെന്ന് പി.ഡബ്ല്യു.ഡി അധികൃതര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാനും കലക്ടര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."