കെ.സി.എ അവാര്‍ഡുകള്‍ വിതരണം ചെയ്തു
കോട്ടയം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ വാര്‍ഷിക അവാര്‍ഡുകള്‍ വിതരണം ചെയ്തു. കുമരകം ബാക്ക് വാട്ടര്‍ റിപ്പിള്‍സില്‍ നടന്ന ചടങ്ങില്‍ നവതി ആഘോഷിക്കുന്ന കേരളാ ക്രിക്കറ്റിലെ ഇതിഹാസം രവിയച്ചനെ ആദരിച്ചു.
കേരളാ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് കെ സത്യേന്ദ്രന്‍, ജി.വി രാജ ആജീവനാന്ത പുരസ്‌കാരത്തിന് അര്‍ഹനായി. എസ്.കെ നായര്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സല്‍മാന്‍ നിസാറിനും അണ്ടര്‍ 19 വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചതിനുള്ള അംഗീകാരം സിജോമോന്‍ ജോസഫ്, രോഹന്‍ എസ് കുന്നുമ്മല്‍, ഡാരിയല്‍ എസ് ഫെരാരിയോക്കും സമ്മാനിച്ചു.
ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി മുന്‍ താരങ്ങള്‍ക്ക് നല്‍കുന്ന പുരസ്‌കാരത്തിന് കെ മോഹനും എന്‍.പി സുബ്രഹ്മണ്യനും അര്‍ഹരായി. മികച്ച സ്പിന്നറിനുള്ള രവിയച്ചന്‍ പുരസ്‌കാരം സിജോമോന്‍ ജോസഫിനും, മികച്ച ബാറ്റ്‌സ്മാനുള്ള രമേഷ് തമ്പാന്‍ സ്മാരക പുരസ്‌കാരം രോഹന്‍ എസ് കുന്നുമ്മലിനും, മികച്ച ഫാസ്റ്റ് ബൗളറിനുള്ള ഡോ. സി.കെ ഭാസ്‌കര്‍ അവാര്‍ഡ് ബേസില്‍ തമ്പിക്കും, മികച്ച വിക്കറ്റ് കീപ്പറിനുള്ള അവാര്‍ഡ് മുഹമ്മദ് അസ്ഹറുദീനും സമ്മാനിച്ചു. മികച്ച പരിശീലകനുള്ള മാക്കി സ്മാരക പുരസ്‌കാരം രാജഗോപാലിന് സമ്മാനിച്ചു. ഈ വര്‍ഷത്തെ വനിതാ ക്രിക്കറ്റര്‍ക്കുള്ള ശാരദ ടീച്ചര്‍ സ്മാരക പുരസ്‌കാരം സജന എസിനും ജൂനിയര്‍ വിഭാഗത്തിലെ വനിതാ ക്രിക്കറ്റര്‍ക്കുള്ള പോള്‍ പള്ളിയത്ത് പുരസ്‌കാരം മിന്നു മണിക്കും സമ്മാനിച്ചു. മികച്ച ഓള്‍ റൗണ്ടര്‍ക്കുള്ള മുഹമ്മദ് ഇബ്രാഹിം സ്മാരക പുരസ്‌കാരം ഡാരില്‍ എസ് ഫെരാരിയോക്കും മികച്ച ക്യൂറേറ്റര്‍ക്കുള്ള സ്‌നേഹരാജ് സ്മാരക പുരസ്‌കാരം ബിജു എ.എമ്മിനും നല്‍കി.
ശ്രദ്ധേയ പ്രകടനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്തു. അണ്ടര്‍ 25, 23, 19, 16, 14 വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. മികച്ച ടീം പ്രകടനത്തിനുള്ള പ്രത്യേക പുരസ്‌കാരം അണ്ടര്‍ 23 ബോയ്‌സ് ടീമിനും സീനിയര്‍ ഗേള്‍സ് ടീമിനും സമ്മാനിച്ചു. എം.ല്‍.എ സുരേഷ് കുറുപ്പ് മുഖ്യാതിഥിയായ ചടങ്ങില്‍ കെ.സി.എ പ്രസിഡന്റ് റോങ്ക്‌ലിന്‍ ജോണ്‍ അധ്യക്ഷനായി. സെക്രട്ടറി ജയേഷ് ജോര്‍ജ്, ജോയിന്റ് സെക്രട്ടറി സിയാബുദ്ദീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."