പന്ത് ചുരണ്ടല്‍ വിവാദം: സ്റ്റീവ് സ്മിത്തിനെ നായക സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആസ്ത്രേലിയന്‍ സര്‍ക്കാര്‍
കേപ്ടൗണ്‍: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ സ്റ്റീവ് സ്മിത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആസ്ത്രേലിയന്‍ സര്‍ക്കാര്‍. സ്റ്റീവിനെ നായക സ്ഥാനത്തി നിന്ന് മാറ്റണമെന്ന് സര്‍ക്കാര്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടു. അദ്ദേഹം രാജ്യത്തിന് അവമതകിപ്പുണ്ടാക്കിയെന്ന് സര്‍ക്കാര്‍ ആരോപിച്ചു.
ഓസീസ് ഫീല്‍ഡര്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമം കാണിച്ചിരുന്നു. ഇത് താനും കൂടി അറിഞ്ഞുകൊണ്ടാണെന്ന് സ്മിത്ത സമ്മതിക്കുകയും ചെയ്തിരുന്നു.
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് ഓസീസ് ഫീല്‍ഡര്‍ കാമറൂണ്‍ പാന്റ്സിന്റെ പോക്കറ്റില്‍ ഒളിപ്പിച്ച ചെറു പ്ലാസ്റ്റിക് കഷ്ണമുപയോഗിച്ച് പന്ത് ചുരണ്ടുന്നത് വിഡിയോയില്‍ കുരുങ്ങിയത്. സംഭവം വിവാദമായതോടെ മുന്‍ താരങ്ങള്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഓസീസ് ഇതിഹാസം ഷെയ്ന് വോണ്‍ ഉള്‍പ്പെടെ മുന്‍ താരങ്ങള്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മര്‍ക്രവും എ.ബി. ഡിവില്ലിയേഴ്സും ബാറ്റ് ചെയ്യുന്നതിനിടെയാണ് ബാന്‍ക്രോഫ്റ്റിന്റെ പന്ത് ചുരണ്ടല്‍. നടപടി ശ്രദ്ധയില്‍ പെട്ട ഫീല്‍ഡ് അമ്പയര്‍മാര്‍ താരത്തെ വിളിച്ച് വിശദീകരണം തേടിയെങ്കിലും പന്ത് മാറ്റാതെ കളി തുടര്‍ന്നു. മത്സര ശേഷം മാച്ച് റഫറി വിശദീകരണം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കളികഴിഞ്ഞ ശേഷം മാധ്യമങ്ങള്‍ക്ക് മുമ്പാകെയെത്തിയ ബ്രാന്ക്രോഫ്റ്റ് തെറ്റുപറ്റിയതായി സമ്മതിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."