വയല്‍ക്കിളികളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം- വി.എം സുധീരന്‍
കീഴാറ്റൂര്‍: വയല്‍ക്കിളികളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. ഒരു കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവാന്‍ പാടില്ലാത്ത സമീപനമാണ് ഇപ്പോള്‍ സി.പി.എമ്മിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു. കീഴാറ്റൂര്‍ വയല്‍ സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വളരെ അസാധാരണമായ സാഹചര്യമാണ് ഇവിടെയുള്ളത്. യു.പിയിലേയും മഹാരാഷ്ട്രയിലേയും സമരങ്ങളെ അഭിവാദ്യം ചെയ്യുന്ന അതേ സി.പി.എം തന്നെയാണ് കീഴാറ്റൂരിലെ കര്‍ഷകരുടെ ആവശ്യങ്ങളെ തിരസ്‌കരിക്കുന്ന സമീപനം സ്വീകരിക്കുന്നത്. സമരങ്ങളോട് യോജിപ്പുകളോ വിയോജിപ്പുകളോ ഉണ്ടാവാം. പക്ഷെ സമരം ചെയ്യാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ആരംഭകാലത്ത് പ്രസ്ഥാനത്തിനെതിരെ അന്നത്തെ ജന്മി മാടമ്പി മുതലാളിത്ത സമൂഹം പ്രയോഗിച്ച അതേ തന്ത്രവും രീതിയുമാണ് ഇപ്പോള്‍ സി.പി.എമ്മിലെ പലരും വയല്‍ക്കിളികള്‍ക്കെതിരെ പ്രയോഗിക്കുന്നത്.
ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ ജനങ്ങളെ അവഗണിച്ചുകൊണ്ട് നടപടി ക്രമങ്ങളുമായി മുന്നോട്ട് പോവുന്നതിനിലാണ് ദേശീയ പാതയ്‌ക്കെതിരെ പല ഭാഗങ്ങളില്‍ നിന്നും പ്രതിഷേധമുയരുന്നതെന്നും സുധീരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."