പഞ്ചിങ് സംവിധാനം കാര്യക്ഷമമാക്കി വനം വകുപ്പ്
മുക്കം: സംസ്ഥാനത്തെ വനം വകുപ്പ് ആസ്ഥാനത്തെ ജീവനക്കാര്‍ മുഴുവന്‍ സമയവും ഓഫിസിലുണ്ടെന്നത് ഉറപ്പാക്കാന്‍ പഞ്ചിങ് സംവിധാനം കാര്യക്ഷമമാക്കി വനം വകുപ്പ്. വനം വകുപ്പ് ഓഫിസുകളില്‍ ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്തുന്നതിനായി ബയോമെട്രിക് അറ്റന്‍ഡന്‍സ് മാനേജ്‌മെന്റ് സംവിധാനം 2012 ഓഗസ്റ്റ് മുതല്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഇതിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന പരാതി ഉയര്‍ന്നിരുന്നു.
പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കും മറ്റു ഓഫിസുകളില്‍ നിന്ന് ട്രാന്‍സ്ഫറായി വരുന്നവര്‍ക്കും പഞ്ചിങ് സംവിധാനം ഒരുക്കുന്നതില്‍ പല ഓഫിസുകളും വീഴ്ച വരുത്തുന്നതായുള്ള ആക്ഷേപവും ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.കെ കേശവന്‍ ഇത് പരിഹരിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. വനംവകുപ്പ് ആസ്ഥാനത്തെ ഓഫിസുകളില്‍ ജോലിയില്‍ പ്രവേശിക്കുന്ന ജീവനക്കാരും മറ്റു ഓഫിസുകളില്‍ നിന്നും ട്രാന്‍സ്ഫറായി വരുന്ന ജീവനക്കാരും അന്ന് തന്നെ ഫിംഗര്‍ പ്രിന്റ് ബയോമെട്രിക് അറ്റന്‍ഡന്‍സ് മാനേജ്‌മെന്റ് സിസ്റ്റം മുഖേന ഹാജര്‍ രേഖപ്പെടുത്തുന്നതിനായി അപേക്ഷ നല്‍കണം.
ഇത്തരത്തില്‍ അപേക്ഷ നല്‍കിയിട്ടുണ്ടോ എന്ന് ഓഫിസ് മേധാവി ഉറപ്പുവരുത്തണം. സൂപ്പര്‍ വൈസറി ഉദ്യോഗസ്ഥര്‍ അവരെ കീഴിലുള്ള ഉദ്യോഗസ്ഥരുടെ ഹാജര്‍ പഞ്ചിങ് സംവിധാനം കാര്യക്ഷമമായി രേഖപ്പെടുത്തുന്നുണ്ടോ എന്ന് പരിശോധിക്കണം. ജീവനക്കാരുടെ അവധി, ലേറ്റ് പെര്‍മിഷന്‍, മറ്റു ഡ്യൂട്ടികള്‍ മുതലായവ പഞ്ചിങ് സംവിധാനത്തില്‍ അതാതു ദിവസം തന്നെ നിര്‍ബന്ധമായും രേഖപ്പെടുത്തണം. വിവിധ ഉദ്യോഗസ്ഥര്‍ ട്രാന്‍സ്ഫര്‍, പ്രൊമോഷന്‍, ഡെപ്യൂട്ടേഷന്‍, റിട്ടയര്‍മെന്റ് എന്നിവ മുഖേന മറ്റ് ഓഫിസുകളിലേക്ക് പോകുമ്പോഴും വരുമ്പോഴും അറ്റന്‍ഡന്‍സ് മാനേജ്‌മെന്റ് സംവിധാനം അതിനുസരിച്ച് ദ്രുതഗതിയില്‍ കാലതാമസമില്ലാതെ അപ്‌ഡേറ്റ് ചെയ്യണം.
ഓരോ മാസവും ഇരുപത്തിയഞ്ചാം തിയതിക്ക് മുന്‍പ് തന്നെ അതതു സെക്ഷനുകളിലെ സൂപ്പര്‍വൈസറി ഉദ്യോഗസ്ഥര്‍ പഞ്ചിങ് മുഖേനയുള്ള ഹാജര്‍ വിവരങ്ങള്‍ പരിശോധന നടത്തി ബില്‍ സെക്ഷനില്‍ സമര്‍പ്പിക്കണം. അല്ലാത്തപക്ഷം ബന്ധപ്പെട്ട ജീവനക്കാരുടെ ശമ്പള ബില്‍ തയ്യാറാക്കുകയില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. ഇത് പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുവാന്‍ കര്‍ശനമായ പരിശോധനയും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."