HOME
DETAILS

എസ്.പി-ബി.എസ്.പി കൂട്ടുകെട്ടിന് എം.എല്‍.സി തെരഞ്ഞെടുപ്പ് നിര്‍ണായകം

  
backup
March 26 2018 | 01:03 AM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%bf-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b5%86%e0%b4%9f


ലഖ്‌നൗ: രാജ്യസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്കുപിന്നാലെ യു.പിയില്‍ എസ്.പിക്കും ബി.എസ്.പിക്കും കനത്ത വെല്ലുവിളിയായി ഏപ്രിലില്‍ നടക്കുന്ന 12 എം.എല്‍.സി(മെമ്പേഴ്‌സ് ഓഫ് ലജിസ്‌ലേറ്റീവ് കൗണ്‍സില്‍) തെരഞ്ഞെടുപ്പുകള്‍. മെയ് അഞ്ചിന് ഒഴിവു വരുന്ന സീറ്റുകളിലേക്ക് ഏപ്രിലില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന വിവരം. അഖിലേഷ് യാദവ്, ബി.ജെ.പി നേതാക്കളായ മൊഹസിന്‍ റാസ, മഹേന്ദ്ര സിങ് അടക്കമുള്ളവരുടെ കാലാവധിയാണ് മെയ് അഞ്ചിന് സമാപിക്കുന്നത്. ഈ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ അട്ടമറിക്കാന്‍ വീണ്ടും എസ്.പി-ബി.എസ്.പി കൂട്ടുകെട്ട് ശക്തമാക്കാനാണ് അഖിലേഷും മായാവതിയും തീരുമാനിച്ചിട്ടുള്ളത്.
ലജിസ്‌ലേറ്റീവ് കൗണ്‍സിലില്‍ വിജയിക്കണമെങ്കില്‍ ഓരോ സ്ഥാനാര്‍ഥിക്കും 33 വോട്ടുകള്‍ വേണം. സംസ്ഥാനത്ത് 324 അംഗങ്ങളുള്ളതുകൊണ്ട് ഒന്‍പത് സീറ്റുകളില്‍ ബി.ജെ.പിക്ക് എളുപ്പത്തില്‍ വിജയിക്കാനാകും. ശേഷിക്കുന്ന മൂന്ന് സീറ്റുകളിലേക്കാണ് മത്സരം നടക്കുക. ഇതാണ് എസ്.പിക്കും ബി.എസ്.പിക്കും നിര്‍ണായകമാകുക. എസ്.പിക്ക് 46 എം.എല്‍.എമാരുള്ളതുകൊണ്ട് ഒരു സീറ്റില്‍ അവര്‍ക്ക് ജയിക്കാനാകും. ശേഷിക്കുന്ന 13 വോട്ടുകള്‍ 18 എം.എല്‍.എമാരുള്ള ബി.എസ്.പിക്ക് നല്‍കണമെന്ന് മായാവതി ആവശ്യപ്പെട്ടിട്ടുണ്ട്.
തങ്ങള്‍ തമ്മിലുള്ള കൂട്ടുകെട്ട് 2019ലെ പൊതു തെരഞ്ഞെടുപ്പിലും ഉണ്ടാകണമെന്ന് മായാവതി ആവശ്യപ്പെട്ട സാഹചര്യത്തില്‍ എം.എല്‍.സി തെരഞ്ഞെടുപ്പിലും നിര്‍ണായക നീക്കം നടത്താനുള്ള ഒരുക്കം അണിയറയില്‍ അവര്‍ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അമിത്ഷാ നടത്തിയ അട്ടിമറി, എം.എല്‍.സി തെരഞ്ഞെടുപ്പിലുണ്ടാകാതിരിക്കാനുള്ള തയാറെടുപ്പിലാണ് എസ്.പി-ബി.എസ്.പി നേതാക്കള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  31 minutes ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  12 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  12 hours ago