പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിടുക കനത്ത തിരിച്ചടി: അഖിലേഷ്
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നടത്തിയ അട്ടിമറി, പ്രതിപക്ഷത്തിന്റെ 2019ലെ തെരഞ്ഞെടുപ്പ് പ്രതീക്ഷക്ക് ഒരുതരത്തിലുള്ള വിഘാതവും സൃഷ്ടിക്കില്ലെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഗൊരഖ്പൂരിലും ഫുല്‍പൂരിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ വിജയം ചെറുതല്ലെന്നും സംസ്ഥാനത്ത് ബി.ജെ.പി നേരിടാനിരിക്കുന്ന തിരിച്ചടിയുടെ ആദ്യ നടപടിയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പ് വിജയം തങ്ങളുടേത് മാത്രമല്ല, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെയും പരാജയം കൂടിയാണെന്നും അഖിലേഷ് ചൂണ്ടിക്കാട്ടി. ബി.ജെ.പിക്കുവേണ്ടി പ്രചാരണം നടത്തിയ യോഗിക്ക് അദ്ദേഹത്തിന്റെ സീറ്റുപോലും സംരക്ഷിക്കാനായില്ല. ഇത് രാജ്യത്തിനാകെയുള്ള വ്യക്തമായ ഒരു സന്ദേശം കൂടിയാണ്.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി സ്ഥാനാര്‍ഥിയുടെ പരാജയത്തിനുകാരണം ബി.ജെ.പിയുടെ പണസ്വാധീനവും അധികാര ദുരുപയോഗവുമാണ്.
ബി.ജെ.പി നടത്തിയ വാഗ്ദാന ലംഘനത്തിന്റെ തിരിച്ചടിയാണ് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ അവര്‍ക്കുണ്ടായ പരാജയത്തിന് കാരണമെന്ന് അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."