HOME
DETAILS

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സംസ്ഥാന അവാര്‍ഡ് ആലപ്പുഴ നഗരസഭയ്ക്ക്

  
backup
June 03, 2016 | 12:35 AM

%e0%b4%ae%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3-%e0%b4%ac%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d

ആലപ്പുഴ: മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സംസ്ഥാന അവാര്‍ഡ് ആലപ്പുഴ നഗരസഭയ്ക്ക് ലഭിച്ചു. വികേന്ദ്രീകൃത മാലിന്യ സംസ്‌ക്കാരണ പരിപാടി വിജയകരമായി നടത്തിയതിനാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയും ട്രോഫിയും അടങ്ങുന്ന അവാര്‍ഡ്  അഞ്ചിന് കണ്ണൂരില്‍ നടക്കുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രിയില്‍നിന്നും നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് ഏറ്റുവാങ്ങും. ഇന്നലെയാണ് അവാര്‍ഡ് പ്രഖ്യാപനം നടന്നത്. ആലപ്പുഴ നഗരത്തിലെ മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന് ഭരണസമിതിക്ക് കഴിഞ്ഞതായി  പരിശോധനയ്‌ക്കെത്തിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ കണ്ടെത്തിയിരുന്നു. സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും നടത്തിയ പരിശോധനയില്‍ വിജയകരമായി പദ്ധതി നടപ്പാക്കിയത് ആലപ്പുഴയാണ്. യു ഡി എഫ് ഭരിക്കുന്ന നഗരസഭയില്‍ നഗരത്തിലെ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിന് നൂതന പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്നത്. ഈ അവാര്‍ഡ് നഗരസഭ ഭരണത്തിന് ലഭിക്കുന്ന അംഗീകാരമാണെന്ന് ചെയര്‍മാന്‍ തോമസ് ജോസഫ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 നടന്‍ മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു

Kerala
  •  3 days ago
No Image

മാതൃരാജ്യത്തോടുള്ള ആദരവിനെ സൂചിപ്പിക്കുന്ന 'വന്ദേ മാതരം' എന്ന മുദ്രാവാക്യത്തെ ബി.ജെ.പി വെറുപ്പിന്റെ ഭാഷയാക്കി മാറ്റി-രണ്‍ദീപ് സിങ് സുര്‍ജേവാല.

National
  •  3 days ago
No Image

കരിപ്പൂര്‍ വിമാനത്താവളം കാണാന്‍ മലകയറി; കാല്‍തെറ്റി താഴെ വീണു, കഴുത്തില്‍ കമ്പ് തറച്ചുകയറി യുവാവിന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു

Kerala
  •  3 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: എസ്.ഐ.ടി വിപുലീകരിച്ചു, രണ്ട് സി.ഐമാരെ കൂടി ഉള്‍പ്പെടുത്തും

Kerala
  •  3 days ago
No Image

കെഎസ്ആർടിസിയിൽ ഗൂഗിൾ പേ പണിമുടക്കി: യുവതിയെ വഴിയിൽ ഇറക്കിവിട്ടതിൽ അന്വേഷണം

Kerala
  •  3 days ago
No Image

നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ഹമാസിനും ഇറാനുമെതിരെ ഭീഷണിയുമായി ട്രംപ്; രണ്ടാംഘട്ട വെടിനിര്‍ത്തല്‍ വൈകില്ലെന്നും സൂചന

International
  •  3 days ago
No Image

ചെങ്ങന്നൂരിലെ എ.ബി.വി.പി പ്രവര്‍ത്തകന്‍ വിശാല്‍ വധക്കേസ്: എല്ലാ പ്രതികളെയും വെറുതേവിട്ട് കോടതി

Kerala
  •  3 days ago
No Image

കിവീസിനെതിരെ വരുന്നത് വൻ മാറ്റങ്ങൾ: ഇഷാൻ കിഷൻ തിരിച്ചെത്തുന്നു, പന്ത് പുറത്തേക്ക്?

Cricket
  •  3 days ago
No Image

ബഹ്‌റൈനില്‍ പെട്രോള്‍, ഡീസല്‍ വില കൂട്ടി;  ഇന്ന് മുതല്‍ നിങ്ങള്‍ നല്‍കേണ്ട തുക അറിയാം

bahrain
  •  3 days ago