HOME
DETAILS

എല്‍പിജി പ്രതിസന്ധി സഭയില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി

  
Web Desk
March 12, 2026 | 12:05 PM

Rahul Gandhi raises the LPG crisis in Parliament-latest updation

ന്യൂഡല്‍ഹി: രാജ്യത്തെ എല്‍പിജി പ്രതിസന്ധി ലോക്‌സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പശ്ചിമേഷ്യയിലെ യുദ്ധം ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹഹം ലോക്‌സഭയില്‍ മുന്നറിയിപ്പ് നല്‍കി. എല്‍ പി ജി വിതരണത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വലിയ പരിഭ്രാന്തിയുണ്ടെന്നും ഇന്ത്യ എവിടെ നിന്ന് എണ്ണ വാങ്ങണമെന്ന് തീരുമാനിക്കാന്‍ അമേരിക്കയ്ക്ക് എന്ത് അധികാരമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. 

പെട്രോളിയം മന്ത്രി ഹര്‍ദ്ദീപ് സിംഗ് സൂരി ജെഫ്രി എപ്സ്റ്റീന്റെ സുഹൃത്താണെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുണ്ടെന്ന രാഹുലിന്റെ പരാമര്‍ശം സഭയില്‍ വലിയ ബഹളത്തിന് കാരണമായി. നോട്ടീസ് നല്‍കിയ വിഷയത്തില്‍ മാത്രം സംസാരിക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ള നിര്‍ദ്ദേശിച്ചതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.

അതേസമയം നിലവില്‍ രാജ്യത്ത് ഇന്ധന ക്ഷാമമില്ലെന്ന് പെട്രോളിയം മന്ത്രി സഭയില്‍ പറഞ്ഞു.  ഇന്ത്യ ബദല്‍ മാര്‍ഗങ്ങളിലൂടെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമായി എത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, വിമാന ഇന്ധനം എന്നിവയ്ക്ക് നിലവില്‍ ക്ഷാമമില്ലെന്നും എല്‍ പി ജി ഉല്‍പ്പാദനം കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 28 ശതമാനം വര്‍ധിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. ഉപഭോക്താക്കളുടെ അനാവശ്യമായ ആശങ്കയാണ് നിലവിലെ പരിഭ്രാന്തിക്ക് കാരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

20,000 ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനായില്ലെന്ന പരാതി; പൗരന്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കേണ്ട ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷന്; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി 

Kerala
  •  17 hours ago
No Image

ആണവ വിഷയത്തില്‍ ചര്‍ച്ചയില്ലാതെ ഹോര്‍മുസ് കരാര്‍; നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഇറാന്‍, അതൃപ്തി പ്രകടിപ്പിച്ച് ട്രംപ്

International
  •  18 hours ago
No Image

വാഴയൂരില്‍ ലോറി നിയന്ത്രണം വിട്ട് മതിലിലിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Kerala
  •  18 hours ago
No Image

സംസ്ഥാനത്ത് മില്‍മ പാല്‍വില വര്‍ധിപ്പിക്കും; ലിറ്ററിന് നാലു രൂപ വരെ കൂട്ടാന്‍ അനുമതി

Kerala
  •  18 hours ago
No Image

എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് 15ന്, പ്ലസ് ടു ഫലം മെയ് 22 ന്

Kerala
  •  18 hours ago
No Image

'പി.ആര്‍ വര്‍ക്കുമായി സീനിയര്‍ നേതാക്കളെ താറടിച്ച് മുഖ്യമന്ത്രി ആകാനുള്ള മോഹം നടക്കില്ല'; കൊച്ചി ഡി.സി.സി ഓഫിസിന് സമീപം വി.ഡി സതീശനെതിരെ ഫ്‌ളക്‌സ്

Kerala
  •  18 hours ago
No Image

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിൽ സമസ്ത മുന്നിൽ: ജിഫ് രി തങ്ങൾ  

Kerala
  •  19 hours ago
No Image

നെടുങ്കണ്ടം ഇരട്ടകൊലപാതം; പ്രതിയെന്ന സംശയിക്കുന്ന സജി പൊലിസ് പിടിയില്‍

Kerala
  •  19 hours ago
No Image

അള്‍ട്രാവയലറ്റ് സൂചികയും ഉയരുന്നു; അതീവ ജാഗ്രത

Weather
  •  19 hours ago
No Image

ആ ഹൃദയം ഇനി മിടിക്കില്ല, 10 വര്‍ഷം മുമ്പ് എയര്‍ആംബുലന്‍സ് വഴി എത്തിയ ഹൃദയം സ്വീകരിച്ച മാത്യു അച്ചാടന്‍ ഓര്‍മയായി

Kerala
  •  19 hours ago