HOME
DETAILS

കളത്തിനകത്തും പുറത്തും നാണംകെട്ട് ആസ്‌ത്രേലിയ

  
backup
March 26 2018 | 02:03 AM

%e0%b4%95%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%82-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%82

കേപ് ടൗണ്‍: സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്ലാതെ പെരുമാറി ഒരിക്കല്‍ കൂടി ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ടീം കായിക ലോകത്തിന് തന്നെ നാണക്കേടുണ്ടാക്കിയതാണ് പന്ത് ചുരണ്ടല്‍ വിവാദത്തിന്റെ ബാക്കിപത്രം. കുതന്ത്രം പയറ്റി ജയിക്കാനൊരുമ്പെട്ട ആസ്‌ത്രേലിയ മൂന്നാം ടെസ്റ്റില്‍ 107 റണ്‍സിന് പുറത്തായി 322 റണ്‍സിന്റെ കനത്ത തോല്‍വിയിലേക്ക് മൂക്കുകുത്തി വീഴുകയും ചെയ്തു.
ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 430 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആസ്‌ത്രേലിയന്‍ ബാറ്റിങ് നിര പൊരുതാന്‍ പോലും സാധിക്കാതെ കളത്തിനകത്തും പുറത്തും നാണക്കേടിന്റെ പുതിയ അധ്യായം എഴുതി വച്ചാണ് പവലിയനിലേക്ക് തല കുനിച്ച് മടങ്ങുന്നത്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സ് 311 റണ്‍സ്, രണ്ടാം ഇന്നിങ്‌സ് 373. ആസ്‌ത്രേലിയ ഒന്നാം ഇന്നിങ്‌സ് 255, രണ്ടാം ഇന്നിങ്‌സ് 107. നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-1ന് മുന്നില്‍.
കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആസ്ത്രലിയന്‍ നിരയെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ മോണ്‍ മോര്‍ക്കലിന്റെ മാരക ബൗളിങാണ് വെട്ടിലാക്കിയത്. 9.4 ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങിയാണ് മോര്‍ക്കല്‍ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. വാര്‍ണര്‍ (32), ബെന്‍ക്രോഫ്റ്റ് (26), മിച്ചല്‍ മാര്‍ഷ് (16) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. കേശവ് മഹാരാജ് രണ്ടും കഗിസോ റബാഡ ഒരു വിക്കറ്റും വീഴ്ത്തി. രണ്ടിന്നിങ്‌സിലുമായി ഒന്‍പത് വിക്കറ്റുകള്‍ വീഴ്ത്തിയ മോര്‍ക്കലാണ് കളിയിലെ താരം. മാര്‍ക്രം (84), ക്വിന്റന്‍ ഡി കോക്ക് (65), ഡിവില്ല്യേഴ്‌സ് (63), ഫിലാന്‍ഡര്‍ (52) എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ദക്ഷിണാഫ്രിക്ക 373 റണ്‍സ് രണ്ടാം ഇന്നിങ്‌സില്‍ നേടിയത്.
ഓസീസ് സര്‍ക്കാര്‍ തങ്ങളുടെ ക്രിക്കറ്റ് ടീം രാജ്യത്തിന് അപമാനമെന്ന് പറയുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയപ്പോള്‍ കുറ്റമേറ്റ് പറയുകയല്ലാതെ സ്റ്റീവന്‍ സ്മിത്തിന് മുന്നില്‍ മറ്റ് വഴികളുണ്ടായിരുന്നില്ല. എതിരാളിയെ ആക്ഷേപിച്ചും പ്രകോപിപ്പിച്ചും വാഗ്വാദം നടത്തിയും മത്സര ഫലം സ്വാധീനിക്കുകയെന്ന തന്ത്രം 1990കള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ നടപ്പാക്കിയ ടീമുകളിലൊന്നാണ് ആസ്‌ത്രേലിയ.
ഇത്തവണ അതിനുമപ്പുറം ചിന്തിച്ച്, നടത്തിയ പ്രവൃത്തിയായിരുന്നു പന്തില്‍ കൃത്രിമം കാണിക്കുക എന്നത്. പക്ഷേ ചക്കിന് വച്ചത് കൊക്കിന് കൊണ്ടുപോയി. മാത്രമല്ല ഇത്തരത്തിലുള്ള അതിസാഹസിക പ്രവൃത്തി നടത്തിയതിന്റെ ഫലമൊന്നും അനുഭവിക്കാന്‍ അവര്‍ക്ക് യോഗവും ഇല്ലായിരുന്നു.
മത്സരം കൈവിട്ടുപോകുമെന്ന നിരാശയില്‍ ടീമിലെ പ്രധാനപ്പെട്ടവര്‍ ചേര്‍ന്ന് നടപ്പാക്കിയതാണ് പദ്ധതിയെന്ന സ്മിത്തിന്റെ കുറ്റസമതം ഞെട്ടിക്കുന്നതാണ്. വീഡിയോ ദൃശ്യങ്ങളില്‍ ഓസീസ് ടീം നടത്തിയ നീക്കങ്ങള്‍ മുഴുവന്‍ വ്യക്തമായി കാണാമായിരുന്നു. പവലിയനിലിരുന്ന് കോച്ച് ഡാരന്‍ ലേമന്‍ വാക്കി ടോക്കി വഴി ബെന്‍ക്രോഫ്റ്റിന് നിര്‍ദേശം നല്‍കുന്നു. 43ാം ഓവറില്‍ ബെന്‍ക്രോഫ്റ്റ് മഞ്ഞ സ്റ്റിക്കര്‍ ഉപയോഗിച്ച് പന്ത് ചുരണ്ടുന്നു.
ഇത് കണ്ടെത്തിയ അമ്പയര്‍മാര്‍ വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ പോക്കറ്റില്‍ നിന്ന് സ്റ്റിക്കര്‍ പാന്റ്‌സിനടിയില്‍ ഒളിപ്പിച്ച് ബെന്‍ക്രോഫ്റ്റ് അവര്‍ക്ക് സണ്‍ഗ്ലാസ് ഇടുന്ന കറുത്ത പൗച്ച് കാണിച്ചുകൊടുക്കുന്നു. എതിര്‍ ടീമിനെയും അമ്പയര്‍മാരെയും ക്രിക്കറ്റ് അധികൃതരേയും കാണികളേയും എല്ലാം ഒറ്റയടിക്ക് വിഢികളാക്കാമെന്ന ചിന്ത മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അവരെ തിരിഞ്ഞുകൊത്തി.
സംഭവം വിവാദമായതോടെ സ്റ്റീവന്‍ സ്മിത്തിനെ നായക സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന കര്‍ശന നിര്‍ദേശം ക്രിക്കറ്റ് ആസ്‌ത്രേലിയക്ക് നല്‍കി സര്‍ക്കാര്‍ കടുത്ത നിലപാടെടുത്തത് കാര്യങ്ങള്‍ വേഗത്തിലാക്കി. രാജി വച്ചതിന് പിന്നാലെ ഐ.സി.സിയുടെ വിലക്കടക്കമുള്ള നടപടികളും താരങ്ങള്‍ നേരിടണം. സ്മിത്തിന് പകരം ടിം പെയിനാണ് ഓസീസിന്റെ താത്കാലിക നായകന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago