HOME
DETAILS

സജന സജീവന്‍, മിന്നു മണി; 'കേരള ക്രിക്കറ്റിന്റെ വയനാടന്‍ കരുത്ത് '

  
backup
March 26 2018 | 03:03 AM

%e0%b4%b8%e0%b4%9c%e0%b4%a8-%e0%b4%b8%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%ae%e0%b4%a3%e0%b4%bf-%e0%b4%95%e0%b5%87

കല്‍പ്പറ്റ: ചുരത്തിന് മുകളില്‍ നിന്ന് കേരളത്തിന്റെ വനിതാ ക്രിക്കറ്റ് ടീമിന്റെ തലവര മാറ്റിയെഴുതി രണ്ടു മിടുക്കികള്‍. മാനന്തവാടിക്കാരായ സജന സജീവന്‍, മിന്നു മണി എന്നിവരാണ് വയനാടന്‍ ചുരമിറങ്ങി കേരള വനിതകളുടെ ക്രിക്കറ്റ് പെരുമ സംസ്ഥാനം കടത്തിയത്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ 2016-17 വര്‍ഷത്തെ വുമണ്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയറിനുള്ള ശാരദ ടീച്ചര്‍ പുരസ്‌കാരം സജ്‌ന നേടിയപ്പോള്‍ മികച്ച വനിതാ യുവതാരത്തിനുള്ള പുരസ്‌കാരം ഷെല്‍ഫിലെത്തിച്ച് മിന്നു മണിയും വയനാടന്‍ പെരുമയുയര്‍ത്തി.
മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ കായികാധ്യാപികയായിരുന്ന എല്‍സമ്മ ടീച്ചറാണ് ഇരുവരിലെയും ക്രിക്കറ്ററെ ആദ്യം കണ്ടെത്തിയത്. ടീച്ചറാണ് പിന്നീട് ഇവരെ ജില്ലാ ക്രിക്കറ്റ് ടീമിന്റെ സെലക്ഷനും മറ്റും അയച്ചതും പരിശീലനം നല്‍കിയതും. വനിതാ ക്രിക്കറ്റില്‍ ആഭ്യന്തര മത്സരത്തില്‍ ഏറ്റവും വേഗതയില്‍ സെഞ്ച്വറി നേടിയാണ് കഴിഞ്ഞ വര്‍ഷം സജന വരവറിയിച്ചത്.
ഓള്‍റൗണ്ടര്‍ പ്രകടനത്തിലൂടെ വളരെ പെട്ടെന്ന് ടീമിന്റെ നെടുംതൂണായി മാറാനും ഈ മിടുക്കിക്ക് കഴിഞ്ഞു. ഇപ്പോള്‍ കേരളത്തിന്റെ വനിതാ ക്രിക്കറ്റ് അണ്ടര്‍-23 ടീമിനെ നയിക്കുന്നതും സജനയാണ്. സീനിയര്‍ ടീമിന്റെ ഉപനായകത്വവും സജനയുടെ ചുമലിലാണുള്ളത്. ഇത് രണ്ടാം തവണയാണ് കെ.സി.എയുടെ വുമണ്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയറിനുള്ള ശാരദ ടീച്ചര്‍ പുരസ്‌ക്കാരം സജനക്ക് ലഭിക്കുന്നത്. തൊട്ട് മുന്‍പത്തെ വര്‍ഷവും സജന തന്നെയായിരുന്നു പുരസ്‌കാര ജേതാവ്.
സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ അത്‌ലറ്റിക്‌സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സജനയെ പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് എല്‍സമ്മ ടീച്ചര്‍ ക്രിക്കറ്റിലേക്ക് കളംമാറ്റുന്നത്. പിന്നീടങ്ങോട്ട് സജനക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കൃഷ്ണഗിരിയില്‍ ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലുള്ള ക്രിക്കറ്റ് അക്കാദമിയില്‍ എത്തിയതോടെ സജനയിലെ ക്രിക്കറ്റര്‍ വളര്‍ന്ന് പന്തലിച്ചു. ഇന്ന് കേരള ക്രിക്കറ്റ് ടീമിന്റെ അഭിവാജ്യ ഘടകമാണ് കടുത്ത സച്ചിന്‍-ഹര്‍ഭജന്‍ ഫാനായ സജ്‌ന. തൃശൂര്‍ കേരളവര്‍മയില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ സജ്‌ന ക്രിക്കറ്റിനെ ഒപ്പംകൂട്ടി ഇന്ത്യന്‍ ടീമില്‍ ഇടം നേടാനുള്ള ശ്രമത്തിലാണ്. ഓട്ടോറിക്ഷാ ഡ്രൈവറായ സജീവന്റെയും മാനന്തവാടി നഗരസഭയിലെ ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷ ശാരദാ സജീവന്റെയും മകളാണ്. സച്ചിന്‍ സഹോദരനാണ്.
മാനന്തവാടി ഒണ്ടയങ്ങാടി പള്ളിത്താഴെയിലെ മണി-വസന്ത ദമ്പതികളുടെ മകളായ മിന്നു മണിക്ക് ഇത് സംസ്ഥാന തലത്തില്‍ ലഭിക്കുന്ന മൂന്നാമത്തെ പുരസ്‌കാരമാണ്. അണ്ടര്‍-16 ബെസ്റ്റ് പെര്‍ഫോമര്‍, 2015 ലെ ബെസ്റ്റ് ജൂനിയര്‍ പ്ലയര്‍ എന്നിവയാണ് ഇതിനു മുന്‍പ് മിന്നുമണി ഷെല്‍ഫിലെത്തിച്ചത്. കേരളത്തിനായി അണ്ടര്‍-19, 23, സീനിയര്‍ ടീമുകളില്‍ ജെഴ്‌സിയണിഞ്ഞ മിന്നുമണി ക്രിക്കറ്റിലെ എല്ലാ ഫോര്‍മേഷനും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ഓള്‍റൗണ്ടര്‍ കൂടിയാണ്. സ്മൃതി മന്ദനയാണ് കളിക്കളത്തില്‍ മിന്നുമണിയുടെ ഹീറോ.
കായികാധ്യാപികയായിരുന്ന എല്‍സമ്മ ടീച്ചറുടെ മകളും മുന്‍ കേരള വനിതാ ക്രിക്കറ്റ് താരവും ഇപ്പോഴത്തെ സെലക്ഷന്‍ കമ്മിറ്റിയംഗവുമായ അനുമോള്‍ ബേബിയാണ് മിന്നുവിലെ ക്രിക്കറ്ററെ രാകിമിനുക്കി മൂര്‍ച്ച കൂട്ടിയത്. അതിനുശേഷം തൊടുപുഴ അക്കാദമിയിലെ ശിക്ഷണം കൂടി ലഭിച്ചതോടെ മിന്നു തികഞ്ഞ ഒരു ക്രിക്കറ്ററായി. തിരുവനന്തപുരം വനിതാ കോളജില്‍ ഡിഗ്രി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ മിന്നുമണി ഇപ്പോള്‍ കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. പൂര്‍ണ പിന്തുണയുമായി കുടുംബവും വയനാട് ക്രിക്കറ്റ് അസോസിയേഷനും ഒപ്പമുള്ളതാണ് തങ്ങളുടെ മികവിന്റെ പ്രധാന ഘടകമെന്നാണ് ഇരുവരും പറയുന്നത്. ഇക്കഴിഞ്ഞ ഇന്റര്‍ സ്‌റ്റേറ്റ് ക്രിക്കറ്റ് ലീഗില്‍ ഇരുവരുടെയും മികവില്‍ റണ്ണറപ്പായി കേരളം സൂപ്പര്‍ ലീഗിലേക്ക് ക്വാളിഫൈ ചെയ്തിരുന്നു. സൂപ്പര്‍ ലീഗില്‍ മത്സരിക്കാനായി ഇരുവരും ഇന്നലെ കേരള ടീമിനൊപ്പം മുംബൈയിലേക്ക് തിരിച്ചിരിക്കുകയാണ്, മികച്ച പ്രകടനം നടത്തി കപ്പുയര്‍ത്തണമെന്ന ആശയോടെ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  32 minutes ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  an hour ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  2 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  3 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  3 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 hours ago