വെനസ്വേലക്കാരിക്ക് മലയാളി വരന്; മിന്നുകെട്ടിന് മലയാളി മങ്കയായി മേഴ്സ് മെര്ലിന്
പള്ളുരുത്തി: സാരിയണിഞ്ഞ് വെനസ്വേല സ്വദേശി മേഴ്സ് മെര്ലിന് ഹെര്‍ണ്ണാണ്ടസ് ലോപ്പസ് അണിഞ്ഞൊരുങ്ങിയപ്പോള്‍ അവളൊരു മലയാളി പെണ്‍കൊടിയായി. മട്ടാഞ്ചേരി സ്വദേശി അര്ജുന് ആറു വര്‍ഷം മുന്‍പ് ഫെയ്സ് ബുക്കിലൂടെയാണ് മേഴ്സ് മെര്‍ലിനെ പരിചയപ്പെടുന്നത്. ഈ ബന്ധം വളര്‍ന്ന് വിവാഹത്തിലെത്തിയത് തികച്ചും യാദൃശ്ചികമാണെന്ന് അര്ജുന് പറയുന്നു. ഞായറാഴ്ച രാവിലെ 9.30ന് ശേഷമുള്ള മുഹൂര്‍ത്തത്തില്‍ പള്ളുരുത്തി ശ്രീ ഭവാനീശ്വര മഹാക്ഷേത്രത്തില്‍ വച്ചായിരുന്നു താലി കെട്ട്.
ക്ഷേത്രം മേല്‍ശാന്തി പി.കെ മധു വിവാഹ ചടങ്ങുകള്‍ക്ക് കാര്‍മ്മികനായി. അര്‍ജുന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിന് സാക്ഷികളായി. വെള്ളിയാഴ്ച മട്ടാഞ്ചേരി സബ്ബ് രജിസ്റ്റര്‍ ഓഫിസില്‍ വച്ച് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിരുന്നു. മേഴ്സ് മെര്ലിന് വെനസ്വലയിലെ റൂം ബേറ നെറ്റ് വര്‍ക്ക് എന്ന റേഡിയോ പ്രക്ഷേപണത്തിലെ റിപ്പോര്‍ട്ടറായി ജോലി ചെയ്തു വരികയായിരുന്നു. ഇവരുടെ പിതാവ് അവിടുത്തെ കോളേജില്‍ അധ്യാപകനാണ്. കൊച്ചി സ്വദേശി മംഗളാനന്ദന്റേയും ആശയുടേയും മകനാണ് അര്ജുന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."